Challenger App

No.1 PSC Learning App

1M+ Downloads

അലോഹധാതുക്കളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന ഏത്‌ ?

  1. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
  2. ഇന്ത്യയില്‍ മൈക്കയുടെ ശേഖരം കൂടുതലുള്ളത്‌ ആന്ധ്രാപ്രദേശിലാണ്
  3. അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
  4. അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    അലോഹധാതുക്കൾ

    • ധാതുവിഭവങ്ങളെ രണ്ട് തരമായി തിരിച്ചിരിക്കുന്നു - ലോഹധാതുക്കൾ, അലോഹധാതുക്കൾ 
    • ലോഹധാതുക്കളെ അയോധാതുക്കൾ,അയോ രഹിത ധാതുക്കൾ എന്നിങ്ങനെ വീണ്ടും രണ്ടായി തരംതിരിച്ചിരിക്കുന്നു 
    • 'അയോ' എന്നത് ഇരുമ്പിനെ ആണ് സൂചിപ്പിക്കുന്നത്
    • കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
    • അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
    • അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌
    • ഇന്ത്യയിലെ മൊത്തം മൈക്കയുടെ 72 ശതമാനവും ആന്ധ്രാപ്രദേശിലാണ് ഉത്പാദിപ്പിക്കുന്നത്.

    Related Questions:

    തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?
    ദുർഗാപൂർ ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
    ഇന്ത്യയുടെ വജ്ര നഗരം എന്നറിയപ്പെടുന്നത് ?
    2023 ലെ ഫോബ്‌സിൻറെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം ഏത് ?
    ഏതു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് "ആർ ദ്വരൈസ്വാമി" നിയമിതനായത് ?