Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനനിയമം -1927 പ്രകാരം താഴെപ്പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു പ്രദേശം റിസർവ്ഡ് ഫോറസ്റ്റ്, സംരക്ഷിത വനം, വില്ലേജ് ഫോറസ്റ്റ് എന്നിങ്ങനെ പ്രഖ്യാപിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരാമർശിക്കുന്ന നിയമം
  2. റിസർവ് വനത്തിനുള്ളിൽ നിരോധിക്കപ്പെട്ട പ്രവൃത്തികൾ എന്തൊക്കെയാണെന്നും നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ചുമത്താവുന്ന പിഴകൾ എന്നിവയെക്കുറിച്ചും 1927 ലെ ഇന്ത്യൻ വനനിയമത്തിൽ പ്രതിപാദിക്കുന്നു
  3. 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ -അദ്ധ്യായങ്ങൾ (Chapters) - 23
  4. 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ വകുപ്പുകൾ (Sections) - 76

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bമൂന്നും നാലും ശരി

    Cഒന്നും രണ്ടും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    Indian Forest Act - 1927 (ഇന്ത്യൻ വനനിയമം -1927)

    • ഒരു പ്രദേശം റിസർവ്ഡ് ഫോറസ്റ്റ്, സംരക്ഷിത വനം, വില്ലേജ് ഫോറസ്റ്റ് എന്നിങ്ങനെ പ്രഖ്യാപിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരാമർശിക്കുന്ന നിയമം - ഇന്ത്യൻ വനനിയമം, 1927

    • റിസർവ് വനത്തിനുള്ളിൽ നിരോധിക്കപ്പെട്ട പ്രവൃത്തികൾ എന്തൊക്കെയാണെന്നും നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ചുമത്താവുന്ന പിഴകൾ എന്നിവയെക്കുറിച്ചും 1927 ലെ ഇന്ത്യൻ വനനിയമത്തിൽ പ്രതിപാദിക്കുന്നു.

    • 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ അദ്ധ്യായങ്ങൾ (Chapters) - 13

    • 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ വകുപ്പുകൾ (Sections) - 86

    • ഇത് 1948 ലെ ഭേദഗതിപ്രകാരം സെക്ഷൻ 86 നീക്കം ചെയ്തോതടെ മൊത്തം സെക്ഷനുകൾ 85 ആയി


    Related Questions:

    സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം ?
    ഇന്ത്യയിൽ ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

    • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

    • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

    • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

    • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. നദീമുഖങ്ങളിലും സമുദ്രതീരങ്ങളിലും കരയിടിച്ചിലിനെ ചെറുക്കാൻ സഹായിക്കുന്ന സസ്യജാലങ്ങളാണ് കണ്ടൽക്കാടുകൾ
    2. കണ്ടൽക്കാടുകളുടെ വേരുപടലങ്ങൾ നിരവധി മത്സ്യയിനങ്ങളുടെ പ്രജനനകേന്ദ്രങ്ങളാണ്
    3. ഇന്ത്യയിലാദ്യമായി കണ്ടൽക്കാടുകളെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം - മിസോറാം