Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ
  2. പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    തൈറോയിഡ്‌ ഗ്രന്ഥി

    • മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ്‌ തൈറോയിഡ്‌ ഗ്രന്ഥി. 
    • തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ “തൈറോക്സിന്‍.”
    • തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌. 

    തൈറോയിഡ്‌ ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ :

    • രക്തത്തില്‍ ആവശ്യത്തിന്‌ അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ്‌ ഗ്രന്ഥി വികസിക്കുന്നതാണ്‌ 'ഗോയിറ്റര്‍' രോഗം.
    • “ഹൈപ്പോ തൈറോയിഡിസം' തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്‌.
    • തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ്‌ “ഹൈപ്പര്‍ തൈറോയിഡിസം" ഉണ്ടാവുന്നത്‌.
    • തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ്‌ 'ക്രട്ടനിസം'. 
    • തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ്‌ 'മിക്സഡിമ' (Myxoedema).
    • തൈറോക്സിന്റെ അളവ്‌ കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ്‌ 'എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍”.

    Related Questions:

    ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്?

    അയഡിൻ ചേർത്ത് ഉപ്പ് നിർബന്ധമാക്കുക വഴി ഉൻമൂലനം ചെയ്യാനുദ്ദേശിച്ച അപര്യാപ്തതാ രോഗങ്ങൾ തെരഞ്ഞെടുക്കുക.

    (i) ക്രറ്റിനിസം

    (ii) സ്കർവി

    (iii) മിക്സഡിമ

    (iv) ഡിമെൻഷ്യ

    Deficiency of Vitamin A causes ____________?
    താഴെ പറയുന്ന വിറ്റാമിനുകളെ അവയുടെ കുറവുള്ള രോഗങ്ങളുമായി ചേരുംപടി ചേർക്കുക? 1. Vit. A - 1. റിക്കറ്റുകൾ 2. Vit. B12 - ii. സ്കർവി 3. Vit. C - iii. നിശാന്ധത 4.Vit. D - iv. അനീമിയ
    രക്തത്തിലുള്ള ചുവന്ന രക്താണുക്കളുടെ എണ്ണം കുറവോ വർണ്ണ വസ്തുവായ ഹീമോഗ്ലോബിൻ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ഏത്?