Challenger App

No.1 PSC Learning App

1M+ Downloads

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്

    A1 തെറ്റ്, 3 ശരി

    B4 മാത്രം ശരി

    C1, 2, 4 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    • അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ.
    • ഹെവിയ ബ്രസ്സീലിയൻസിസ്  എന്ന  ശാസ്ത്രീയനാമം സൂചിപ്പിക്കുന്ന പോലെ റബ്ബറിൻ്റെ ജന്മദേശം ബ്രസീലാണ്.
    • 25 ഡിഗ്രി സെൽസ്യസിൽ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളിൽ മഴയും ലാറ്ററേറ്റ് മണ്ണും ആണ് റബ്ബർ കൃഷിക്ക് അനുയോജ്യമായ ഘടകങ്ങൾ.
    • 1875ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്.
    • ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് കേരളത്തിലാണ്.
    • കേരളത്തിൽ തന്നെ ആദ്യമായി മധ്യതിരുവിതാംകൂറിൽ ആണ് റബ്ബർ കൃഷി ആരംഭിച്ചത്.

    Related Questions:

    ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം ?
    മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?
    പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം ?
    രാജ്യത്താദ്യമായി പച്ചക്കറികൾക്ക് അടിസ്ഥാനവില നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
    പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?