Challenger App

No.1 PSC Learning App

1M+ Downloads

ഓവർസീസ് സിറ്റിസൺഷിപ്പ് കാർഡ്(OCI) മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :

  1. നിലവിൽ 12 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർക്കാണ് OCI കാർഡ് നൽകുന്നത്
  2. OCI കാർഡ് ഉള്ളവർക്ക് ആജീവനാന്ത കാലാവധിയിൽ ഇന്ത്യ സന്ദർശിക്കാനുള്ള വിസ ലഭിക്കും
  3. OCI കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയപരമായ അവകാശങ്ങളും, അവസര സമത്വവും ലഭിക്കുന്നു

    Aഎല്ലാം ശരി

    Bii തെറ്റ്, iii ശരി

    Cii മാത്രം ശരി

    Di, ii ശരി

    Answer:

    C. ii മാത്രം ശരി

    Read Explanation:

    ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് (OCI)

    • മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യൻ വംശജർക്ക് ഗവൺമെൻറ് ഓവർസീസ് സിറ്റിസൺഷിപ്പ് നൽകുക വഴി അവരുടെ സമ്പാദ്യങ്ങൾ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാക്കാൻ സാധിക്കും എന്ന ആശയത്തിൽ നിന്നാണ് രൂപപ്പെട്ടത്

    • ഓവർസീസ് സിറ്റിസൻഷിപ്പ് ഓഫ് ഇന്ത്യ പദ്ധതി ആരംഭിച്ച വർഷം - 2006
    • 1955ലെ പൗരത്വം നിയമം ഓവർസീസ് സിറ്റിസൻഷിപ്പ് ഓഫ് ഇന്ത്യ പദ്ധതി നടപ്പിലാക്കുവാൻ വേണ്ടി ഭേദഗതി ചെയ്തിരുന്നു.
    • ഈ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്ന വ്യക്തി ഇന്ത്യയിൽ ജനിച്ചതും ഇരട്ട പൗരത്വമുള്ള രാജ്യത്തെ പൗരനുമായിരിക്കണം.
    • പാകിസ്ഥാൻ , ബംഗ്ലാദേശ് എന്ന രാജ്യങ്ങളിലെ പൗരന്മാരൊഴികെ, 1950 ജനുവരി 26 നൊ അതിനുശേഷമോ ഇന്ത്യയിൽ ജനിച്ചവരും ഇപ്പോൾ വിദേശ പൗരത്വം ഉള്ളവർക്കാണ് ഒ.സി.ഐ ലഭ്യമാകുന്നത്.

    • നിലവിൽ 16 രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ്  OCI കാർഡ് നൽകുന്നത്
    • ഒ.സി.ഐ കാർഡ് ഉള്ളവർക്ക് ഇന്ത്യ സന്ദർശിക്കാൻ ആജീവന കാലാവധി ഉള്ള വിസയാണ് നൽകപ്പെടുന്നത്.

    • ഒ.സി.ഐ കാർഡ് ഉള്ളവർക്ക് ഇന്ത്യയിൽ രാഷ്ട്രീയപരമായ ഒരു അവകാശവും ലഭ്യമല്ല.
    • ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വവും (ആർട്ടിക്കിൾ 16) ഇവർക്ക് ലഭ്യമാകുന്നതല്ല.

    Related Questions:

    ആർട്ടിക്കിൾ 323 A സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. അത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകളുടെ ഭരണഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
    2. കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ആർട്ടിക്കിൾ പ്രതിപാദിക്കുന്നു.
    3. ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ഈ ആർട്ടിക്കിൾ ചർച്ച ചെയ്തില്ല
      നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം ?
      ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

      താഴെ തന്നിരിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

      1. അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ധർമ്മം

      2.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ  കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 323-A ൽ ആണ് 

      3.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം  രാഷ്ട്രപതിക്ക് ആണ്.

      4.പബ്ലിക് സർവീസിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട കാര്യങ്ങളും സർവീസ്  കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ നിയമിച്ചിരിക്കുന്നത്. 

      എൽ. ചന്ദ്രകുമാർ കേസിൽ (1997) സ്ഥാപിച്ച വിധി :

      1. ട്രിബ്യൂണലുകൾ സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും പകരമല്ല, എന്നാൽ അവയുടെ പ്രവർത്തനങ്ങൾ അനുബന്ധമാണ്.
      2. ട്രിബ്യൂണലുകളുടെ തീരുമാനങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാണ്.
      3. ഇത് ആർട്ടിക്കിൾ 323A, 323B യുടെ സാധുത സ്ഥാപിച്ചു.