കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് പറയുന്ന സെക്ഷൻ ഏത് ?
ASection 57
BSection 58
CSection 59
DSection 60
Answer:
A. Section 57
Read Explanation:
Section 57 - കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് ( police to attempt to locate missing person )
ഏതെങ്കിലും ഒരാളെ കാണാതായി എന്ന് ന്യായമായും സംശയിക്കാവുന്ന രീതിയിൽ സ്റ്റേഷൻ ഓഫീസർക്ക് വിവരം ലഭിക്കുമ്പോൾ
(a) അത്തരം ആൾ അപകടത്തിലാണെന്നോ നിയമാനുസൃതമായ രക്ഷാകർത്തൃ സംരക്ഷണത്തിലല്ല എന്നോ
(b) അത്തരം ആൾ ആപൽക്കരമായ കുറ്റകൃത്യത്തിന് ഇരയായിരിക്കാമെന്നോ
(c) അത്തരം ആൾ ഏതെങ്കിലും കോടതി പ്രഖ്യാപിച്ച നിയമാനുസൃത അവകാശം നടപ്പിൽ വരുത്തുന്നതിൽ നിന്ന് ആരെയെങ്കിലും തടയുന്നതിനായി സ്വയം ഒളിച്ചിരിക്കുന്നതായോ ,വിശ്വസിക്കാൻ തക്ക സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ,അത്തരം ഉദ്യോഗസ്ഥൻ കൊഗൈനിസബിൾ കുറ്റത്തിനായി നിർണ്ണയിക്കപ്പെട്ടതിന് സമാനമായ രീതിയിൽ വിവരം രജിസ്റ്റർ ചെയ്ത് കാണാതായ ആളെ കണ്ടെത്തുവാൻ സത്വരം പ്രവർത്തിക്കേണ്ടതാണ്