App Logo

No.1 PSC Learning App

1M+ Downloads
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?

Aസംസ്ഥാന ഗവർണർ

Bമുഖ്യമന്ത്രി

Cസംസ്ഥാന ചീഫ് സെക്രട്ടറി

Dറവന്യു മന്ത്രി

Answer:

C. സംസ്ഥാന ചീഫ് സെക്രട്ടറി

Read Explanation:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  • 2007 ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകൃതമായത്
  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ചാണ് ഇത് രൂപം കൊണ്ടത് 
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ,ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്..

അതോറിറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ : 

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക 

Related Questions:

ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം?
സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ

ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത് ഏത് ? 

i) സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക

ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക

iii) വയോജനങ്ങളെ സംരക്ഷിക്കുക

iv) സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുക

സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?
സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?