App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?

Aറയിൽവേ പോലീസ്

Bഡിജിറ്റൽ ആൻഡ് സൈബർ പൊലീസിങ്

Cജുവനൈൽ പോലീസ് യൂണിറ്റ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Sec 21: പ്രത്യേക വിംഗുകൾ, യൂണിറ്റുകൾ, ബ്രാഞ്ചുകൾ, സ്ക്വാഡുകൾ [special wings,Units,Banches,Squad]

  1. സർക്കാർ ഉത്തരവിലൂടെ പോലീസ് സേനയിൽ പ്രത്യേക യൂണിറ്റുകളും ,വിംഗുകൾ , സ്ക്വാഡുകളും രൂപീകരിക്കാം.

  2. താഴെപ്പറയുന്ന സംഗതികൾക്കായി പ്രത്യേക യൂണിറ്റുകൾ രൂപീകരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.

  • a)ദേശീയ സുരക്ഷയെ ബാധിക്കുന്ന രഹസ്യ വാർത്തകൾ ശേഖരിക്കുക ക്രമസമാധാന പരിപാലനം, പൊതുസുരക്ഷ, കുറ്റകൃത്യങ്ങൾ തടയൽ, തന്ത്ര പ്രധാനമായ സ്ഥാപനങ്ങളുടെയും,,തീവ്രവാദികളിൽ നിന്ന് ഭീഷണി നേരിടുന്ന വ്യക്തികളുടെയും സുരക്ഷ.

  • b) പ്രത്യേക പ്രാധാന്യമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം.

  • c) ട്രാഫിക് നിയന്ത്രണം

  • d) തീരദേശം , പുഴ , കായൽ പ്രദേശം , നദീതടങ്ങൾ , എന്നിവയുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങളും തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സംരക്ഷണത്തിനായുള്ള പോലീസ് സേവനവും.

  • e) റെയിൽവേ പോലീസ് സേവനം

  • f)കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളെയും സംബന്ധിച്ച വിവരവും രഹസ്യ വാർത്തയും ശേഖരിക്കുന്നതും , ബ്യൂറോ ഓഫ് മിസ്സിംഗ് പേഴ്സൺന്റെ പ്രവർത്തനവും

  • g) കുട്ടികളുടെ സുരക്ഷയ്ക്കായി ജുവനൈൽ പോലീസ് യൂണിറ്റ്

  • h) ഡിജിറ്റൽ സേവനങ്ങൾക്കായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കുക.

  • i ) ടെലി കമ്മ്യൂണിക്കേഷൻ ഡിജിറ്റൽ വാർത്തവിനിമയ ശൃംഖലകളുടെയും പരിപാലനം

  • j) വിരലടയാളം , ഫോട്ടോഗ്രാഫി, ഡിജിറ്റൽ / ബയോമെട്രിക് ടെക്നിക് എന്നീ മാർഗ്ഗങ്ങളിലൂടെ വ്യക്തികളുടെയും വസ്തുക്കളുടെയും തിരിച്ചറിയൽ.

  • k) റിസർവ് സേനയുടെ പരിപാലനം.

  • l) പുതിയതായി നിയമിക്കപ്പെടുന്നവരുടെ പരിശീലനം

  • m) കൺട്രോൾ റൂമുകൾ പോലെയുള്ള സ്പെഷ്യലൈസ്ഡ് റെസ്പോൺസ് യൂണിറ്റുകൾ

  • n) പ്രദേശത്ത് പ്രത്യേകം നിയമം നടപ്പാക്കൽ

  • o) ഫോറൻസിക് സഹായ സേവനങ്ങൾ

  • p) ഭരണപരമായ സഹായ സേവനങ്ങൾ


Related Questions:

ഗുരുതരമായ ക്രമസമാധാന ലംഘനമോ, അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ എന്നിവയെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് എന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മുതിർന്ന വ്യക്തി കുട്ടികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ എന്താണ് ശിക്ഷ?