App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് - 2011 ന്റെ ഏത് വകുപ്പ് പ്രകാരമാണ് പൊതുശല്യം ഉണ്ടാക്കുന്നതിനും സാമൂഹിക ക്രമം ലംഘിക്കുന്നതിനും' ശിക്ഷ ചുമത്തുന്നത് ?

Aവകുപ്പ് 120

Bവകുപ്പ് 123

Cവകുപ്പ് 125

Dവകുപ്പ് 126

Answer:

A. വകുപ്പ് 120

Read Explanation:

കേരള പോലീസ് ആക്ടിലെ സെക്ഷൻ 120 - ഏതെങ്കിലും ഒരാൾ  ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവ നടത്തിയാലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു 

ഇത് പ്രകാരം ഏതെങ്കിലും ഒരാൾ :

  • (എ) ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുന്നുവെങ്കിൽ;

  • (ബി) പൊതുജനത്തിന് തടസ്സമോ, അസൗകര്യമോ, അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തെയോ ഗതാഗത ഉപാധിയെയോ നിലകൊള്ളാൻ കാരണമാകുന്നുവെങ്കിൽ;


Related Questions:

സ്ത്രീകളോടും പെൺകുട്ടികളോടും ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുത പ്രതികരണ സംവിധാനമാണ് ?
ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?
ബ്യൂറോ ഓഫ് മിസ്സിംഗ് പേഴ്സൺസ് പ്രധാനമായും ഏത് വിഷയവുമായി ബന്ധപ്പെട്ടാണ്?

സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?

  1. സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്
  2. ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല

സെക്ഷൻ 64 പ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ പോലീസ് സ്റ്റേഷൻ അധികാര പരിധിയിലുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സേവന -തൊഴിൽ മേഖലകളിലുള്ളവർക്കും ,സ്ത്രീകൾ ,പട്ടിക ഗോത്ര വർഗ്ഗ വിഭാഗക്കാർ എന്നിവർക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്
  2. ക്രിമിനൽ കേസുകളിൽ 5 വർഷക്കാലയളവിൽ തടവിന് ശിക്ഷിച്ചതോ ,അഴിമതി ,അസൻമാർഗികം ,പെരുമാറ്റ ദൂക്ഷ്യം എന്നീ കാരണങ്ങളാൽ ഏതെങ്കിലും ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്ത യാതൊരാളെയും കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിലെ ഒരംഗമായി നാമനിർദ്ദേശം ചെയ്യാൻ പാടുള്ളതല്ല
  3. കമ്മ്യൂണിറ്റി സമ്പർക്ക സമിതി ആ പ്രദേശത്ത് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ പൊതുസ്വഭാവമുള്ള പോലീസ് സേവനാവശ്യങ്ങൾ പോലീസിന്റെ അർഹമായ പരിഗണനക്കായി കണ്ടെത്തേണ്ടതും ,ആ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കർമ്മ പദ്ധതികൾ വികസിപ്പിക്കേണ്ടതുമാണ്