Challenger App

No.1 PSC Learning App

1M+ Downloads

ഗസ്റ്റാൾട്ടിസത്തിൻറെ പ്രധാന വക്താക്കൾ ?

  1. മാക്സ് വർത്തീമർ
  2. സ്കിന്നർ
  3. ടിച്ച്നർ
  4. കർട് കൊഫ്ക്

    Ai, iv എന്നിവ

    Bii, iii

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    A. i, iv എന്നിവ

    Read Explanation:

    ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

    • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
    • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
    • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
    • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
    • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
    • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
    • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
    • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
    • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ് എന്ന് കൊഹ്ളർ പ്രസ്താവിക്കുന്നു.

    Related Questions:

    പഠനത്തിലെ മനോഘടക സിദ്ധാന്തം പ്രകാരം മനസ്സിൻറെ അറയാണ്?
    മുറേയുടെ ഇൻസെന്റീവ് തിയറി അനുസരിച്ചു മനുഷ്യ വ്യവഹാരങ്ങളെ സ്വാധീനിക്കുന്ന ബാഹ്യ പ്രചോദനങ്ങൾ ഏതൊക്കെ?
    ........... എന്നത് ഘടകങ്ങളുടെ ആകെ തുകയേക്കാൾ ഘടകങ്ങൾ ചേർന്നുനിൽക്കുന്ന രൂപത്തെയാണ് അർഥമാക്കുന്നത്.
    ജീവിത സ്ഥലം അഥവാ ലൈഫ് സ്പേസ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
    സാമൂഹ്യ പഠന സിദ്ധാന്തം നിർദ്ദേശിച്ച വ്യക്തി ?