Challenger App

No.1 PSC Learning App

1M+ Downloads
തുമ്പൂർ മുഴി അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?

Aചാലിയാർ

Bചാലക്കുടിപുഴ

Cപമ്പാ നദി

Dനെയ്യാർ

Answer:

B. ചാലക്കുടിപുഴ

Read Explanation:

ചാലക്കുടിപ്പുഴ 

  • ആകെ നീളം -145.5 കി.മീ
  • ഉത്ഭവസ്ഥാനം - ആനമല
  • പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം, ഷോളയാര്‍, കുരിയാര്‍കുട്ടിയാര്‍, കാരപ്പാറ

  • കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി.
  • ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
  • ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി.
  • ചാലക്കുടിപ്പുഴ പെരിയാറുമായി കൂടിച്ചേരുന്ന സ്ഥലം - പുത്തന്‍വേലിക്കര, എറണാകുളം
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ
  • കേരളത്തിലെ ഏക ഓക്ട്‌ബോ തടാകം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍. 
  • തൃശ്ശൂരിലെ തുമ്പൂർമുഴിയിൽ ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച തടയണയാണ് തുമ്പൂർമുഴി തടയണ.

ചാലക്കുടിപ്പുഴയിലെ മറ്റ്  ജലവൈദ്യുത പദ്ധതികൾ

  • പെരിങ്ങൽകുത്ത്‌ ജലവൈദ്യുത പദ്ധതി
  • ഷോളയാര്‍ ജലവൈദ്യുത പദ്ധതി

 


Related Questions:

കല്ലടയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ് കല്ലടയാർ.

2.കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ.

3.പാലരുവി വെള്ളച്ചാട്ടം കല്ലടയാറിലാണ് സ്ഥിതി ചെയ്യുന്നത്.

Which river flows through the town of Mukkam?
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏതു നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ശബരിഗിരി ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ?
ഭാരതപ്പുഴയുടെ നീളം എത്ര കിലോമീറ്റർ ആണ് ?