Challenger App

No.1 PSC Learning App

1M+ Downloads

മൗണ്ട് ബാറ്റണ്‍ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു?

  1. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രത്യേക രാജ്യം
  2. പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം
  3. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന

    Aഇവയെല്ലാം

    Bi, iii എന്നിവ

    Ci മാത്രം

    Di, ii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    മൗണ്ട് ബാറ്റൻ പദ്ധതി

    • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
    • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
    • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
    • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
    • മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു 
    • പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.
    • അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ് 

     


    Related Questions:

    The Rowlatt Act was passed to :
    Canning-Lawrence School Mill School and Mayo-Northbrook School were related with which administrative controversy?
    ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം
    ‘Nehru Report’ was prepared by
    The first Municipal Corporation was set up during the British era in the former Presidency Town of _______ in 1688?