Challenger App

No.1 PSC Learning App

1M+ Downloads

മൗണ്ട് ബാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയെ വിഭജിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതിനുമായി ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ തയ്യാറാക്കിയ പദ്ധതി
  2. 1947 ജൂൺ 2ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു
  3. മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി വി പി മേനോൻ ആയിരുന്നു
  4. മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽവന്നു.

    Aii, iv ശരി

    Bi, ii ശരി

    Ci, iii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii, iv ശരി

    Read Explanation:

    മൗണ്ട് ബാറ്റൻ പദ്ധതി

    • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
    • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
    • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
    • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
    • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.

    Related Questions:

    സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?

    1. സായുധസേനയെ ഉപയോഗിച്ച് പ്രസ്ഥാനം അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചു 
    2. പത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 
    3. ലാലാ ലജ്പത് റായിയും അജിത്ത് സിങ്ങും ബംഗാളിൽ നിന്നും അതിർത്തി കടത്തപ്പെട്ടു 
    4. ബാലഗംഗാധര തിലകനെ ആറ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് സെല്ലുലാർ ജയിലിലേക്ക് അയച്ചു 
    പാക്കിസ്ഥാൻ്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ആരാണ് ?
    താന്തിയ തോപ്പിയുടെ യഥാർത്ഥ നാമം എന്താണ് ?
    മിൻറ്റൊ മോർലി ഭരണപരിഷ്കാരം എന്നറിയപ്പെടുന്ന നിയമം ഏത് ?

    ബ്രിട്ടീഷുകാരുടെ സാമ്പത്തികചൂഷണം ഇന്ത്യയിലെ കർഷകർ, കരകൗശലത്തൊഴിലാളികൾ, ഗോത്രജനവിഭാഗങ്ങൾ എന്നിവരെ പ്രതികൂലമായി ബാധിച്ചതെങ്ങനെ:

    1.കര്‍ഷകരുടെ ദുരിതങ്ങള്‍ - ഉയര്‍ന്ന നികുതി, സെമീന്ദാര്‍മാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണം, കൃഷിയിടം നഷ്ടമായി

    2.കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം ,പരമ്പരാഗതവ്യവസായങ്ങളുടെ തകര്‍ച്ച.

    3.ഗോത്രജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ - വനനിയമങ്ങള്‍, ഉയര്‍ന്ന നികുതി, നികുതി പണമായി നൽകൽ