സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
Aശരണ്യ
Bഅതിജീവിക
Cസഹായഹസ്തം
Dസമഗ്ര
Answer:
C. സഹായഹസ്തം
Read Explanation:
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം.
2018-2019 മുതൽ വനിതാശിശു വികസന വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതി ഒരു വർഷം ഒരു ജില്ലയിൽ 10 പേർക്കെന്ന നിലയിലാണ് ധനസഹായം നൽകുന്നത്.
ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽതാഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയായാണ് സഹായഹസ്തം സർക്കാർ അവതരിപ്പിച്ചത്.