Challenger App

No.1 PSC Learning App

1M+ Downloads

ഹരിതവിപ്ലവത്തിലേക്ക് നയിച്ച കാർഷിക മേഖലയിൽ പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പാക്കിയ പരിപാടികൾ എന്തൊക്കെയാണ്?

  1. ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ
  2. ജലസേചന സൗകര്യങ്ങൾ
  3. രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം
  4. കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം

    Aഇവയെല്ലാം

    B3, 4 എന്നിവ

    C4 മാത്രം

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഹരിത വിപ്ലവം (Green Revolution)

    • അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി - ഹരിത വിപ്ലവം
    • ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കിയ കാലഘട്ടം :-
      • ഒന്നാം ഘട്ടം : 1960 - 1970
      • രണ്ടാംഘട്ടം : 1970 - 1980
    • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ 
    • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
    • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68) - സി.സുബ്രമണ്യം 
    • ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്‌.
    • ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം: 1978-80
    • ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച വിളകൾ - നെല്ല്, ഗോതമ്പ്

    Related Questions:

    ഭിലായി ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?

    അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?

    1. 1974-1978 വരെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.
    2. ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
    3. ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം ആരംഭിച്ചു.
      The only five year plan adopted without the consent of the National Development Council was?
      ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?
      യൂണിവേഴ്‌സിറ്റി ഗ്രാൻറ്റ്സ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?