Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക .

1 .' ഇന്ത്യൻ പ്രവിശ്യകളിലെ  ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രികൃത ദ്വിഭരണ സംവിധാനം ആവിഷ്കരിക്കുകയും ചെയ്തു '

2 .ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം 

3 .ബ്രിട്ടിഷ് പാർലമെന്റിൽ ഇന്ത്യക്ക് വേണ്ടി പാസ്സാക്കിയ ഏറ്റവും വലിയ  നിയമം 

ഇത് ഏത് നിയമത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?

Aഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935

Bപിറ്റ്‌സ് ഇന്ത്യ ആക്ട് - 1784

Cറെഗുലേറ്റിംഗ് ആക്ട് - 1773

Dറൗലറ്റ് ആക്ട്

Answer:

A. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935

Read Explanation:

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 

  • ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയ്ക്കു വേണ്ടി പാസാക്കിയ ഏറ്റവും വലിയ നിയമം 
  • ഇന്ത്യൻ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രീകൃത ദ്വിഭരണ സംവിധാനം ആവിഷ്ക്കരിക്കുകയും ചെയ്ത നിയമം 
  • ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം 
  • ഈ നിയമത്തിന് ആധാരമായ കാര്യങ്ങൾ 
    • സൈമൺ കമ്മീഷൻ റിപ്പോർട്ട് 
    • വട്ടമേശ സമ്മേളനങ്ങളിലെ നിർദ്ദേശങ്ങൾ 
    • മൂന്നാം വട്ടമേശ സമ്മേളനത്തിനു ശേഷം 1933 -ൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച 'വൈറ്റ് പേപ്പർ '
  • ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഈ ആക്ട് 
  • ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ന്റെ ശിൽപി - സാമുവൽ ഹോർ 
  • ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പാസ്സാക്കിയപ്പോൾ വൈസ്രോയി - വെല്ലിംഗ്ടൺ പ്രഭു 
  • ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ലിൻ ലിത്ഗോ 
  • ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂപ്രിന്റ് എന്നറിയപ്പെടുന്നത് - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?
ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935-ൽ നിന്ന് ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള അംശങ്ങളിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?
Doctrine of occupied field is related to the interpretation of
.Who expressed the view that the Constitution of India ‘is workable, it is flexible and it is strong enough to hold the country together both in peace time and in war time’?
ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് ആനന്ദത്തിൻറെ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നത് ?