Challenger App

No.1 PSC Learning App

1M+ Downloads

എസ്റ്റെറിഫിക്കേഷൻ (esterification) താഴെ പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  1. ആൽക്കഹോളുകളും, ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എസ്റ്ററുകൾ ലഭിക്കുന്നു
  2. ലഘുവായ അനേകം തന്മാത്രകൾ, അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന്, സങ്കീർണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനമാണ്
  3. അമോണിയ നിർമാണം
  4. ആസിഡുകളുടെ നിർമാണം

    A1 മാത്രം

    Bഎല്ലാം

    C2, 4

    D3, 4

    Answer:

    A. 1 മാത്രം

    Read Explanation:

     

    എസ്റ്ററുകൾ (Esters):

    • ആൽക്കഹോളുകളും, ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എസ്റ്ററുകൾ ലഭിക്കുന്നു. 

    • ഈ പ്രവർത്തനത്തെ എസ്റ്റെറിഫിക്കേഷൻ (esterification) എന്ന് പറയുന്നു. 

    • പഴങ്ങളുടെയും പൂക്കളുടേയും സുഗന്ധം ഉള്ളവയാണ് എസ്റ്ററുകൾ

    ഉദാഹരണം: 

    • എതനോയിക് ആസിഡ്, എതനോൾ എന്നിവ ഗാഡ സൾഫ്യൂരിക് ആസിഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ച്, ഈതൈൽ എതനോയേറ്റ് എന്ന എസ്റ്റർ ഉണ്ടാകുന്നു.  

     


    Related Questions:

    എസ്റ്ററുകളുടെ ഉപയോഗങ്ങൾ
    ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.
    ഡി-ഫോം ....... എന്നും അറിയപ്പെടുന്നു
    - OH ഫംഗ്ഷൻ ഗ്രൂപ്പുകളുള്ള കാർബണിക സംയുക്തങ്ങൾ ആണ്--------------

    ജ്വലനത്തിന്റെ ഉൽപ്പന്നമാണ്

    1. CO2&H2O
    2. CO
    3. NH3
    4. CO&O3