Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

Aഉഷ്‌ണമേഖലാ ഇലപൊഴിയും വനങ്ങൾ

Bഉഷ്ണമേഖലാ മുൾക്കാടുകൾ

Cപർവതവനങ്ങൾ

Dഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

Answer:

D. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

Read Explanation:

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അർധ നിത്യഹരിതവനങ്ങളും

  • എല്ലാ കാലത്തും ഈ വനങ്ങൾ നിത്യഹരിതമായി നിൽക്കുന്നു.

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • വാർഷിക വർഷപാതം വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ആണ് ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ.

  • ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളുടെ മഴ കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നതാണ് അർധനിത്യ ഹരിതവനങ്ങൾ

  • നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം - അർധനിത്യ ഹരിതവനങ്ങൾ

  •  അർധനിത്യ ഹരിതവനങ്ങളിലെ പ്രധാനപ്പെട്ട മരങ്ങൾ വെള്ള അകിൽ, ഹൊള്ളോക്ക്, കൈൽ


Related Questions:

Which state has the highest forest cover in the country?

Match the characteristics of Littoral and Swamp Forests:

A. Wetland Area - 1. 3.9 million hectares

B. Ramsar Sites - 2. Chilika Lake, Keoladeo National Park

C. Mangrove Forests - 3. 7% of global mangroves

D. Main Regions - 4. Western Ghats, Nilgiris

ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്‌തൂപികാഗ്ര വൃക്ഷങ്ങളും അതിശൈത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗ സസ്യങ്ങളും ഉൾപ്പെടുന്ന സസ്യജാലങ്ങൾ അറിയപ്പെടുന്ന പേര് ?
2019 ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം തുറന്ന വനങ്ങളുടെ (Open forest) വിസ്തീർണ്ണം എത്ര ?
സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം ?