Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ നെഗറ്റീവ് പ്രവർത്തിക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  3. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി
  4. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും നാലും

Dഇവയൊന്നുമല്ല

Answer:

B. രണ്ടും മൂന്നും

Read Explanation:

പോസിറ്റീവ് പ്രവൃത്തി

ബലം പ്രയോഗിക്കപ്പെടുന്നതിന്റെ  ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി പോസിറ്റീവ് ആയിരിക്കും

ഉദാ ;

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി

നെഗറ്റീവ് പ്രവൃത്തി

ബലം പ്രയോഗിക്കപ്പെടുന്നതിന്റെ  എതിർ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവർത്തി നെഗറ്റീവ് ആയിരിക്കും

ഉദാ ;

  1. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  2. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി

 


Related Questions:

Parsec is a unit of ...............
ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന 'എൻഡോസ്കോപ്പ്' എന്ന ഉപകരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസം ആണ് ഉപയോഗപ്പെടുത്തുന്നത് ?
ഒരു തിളക്കമുള്ള ഫ്രിഞ്ച് (Bright Fringe) ലഭിക്കുന്നതിന്, പാത്ത് വ്യത്യാസം (Δx) എന്തുമായി ബന്ധപ്പെട്ടിരിക്കണം?
അതിചാലകതയുടെ പ്രതിഭാസം, ഒരു ലോഹം ക്രിസ്റ്റലൈൻ രൂപത്തിൽ അല്ലാത്തപ്പോൾ (ഉദാ: അമോർഫസ് ഘടനയിൽ) എങ്ങനെയായിരിക്കും?
പ്രിസത്തിന്റെ ഏറ്റവും കുറഞ്ഞ വ്യതിചലന കോണിൽ (Angle of Minimum Deviation), പ്രിസത്തിനുള്ളിലെ അപവർത്തന രശ്മി (refracted ray) എങ്ങനെയുള്ളതാണ്?