Challenger App

No.1 PSC Learning App

1M+ Downloads

സമാജത്തിന്റെ സവിശേഷതകളിൽ അനുയോജ്യമായവ തിരിച്ചറിയുക ?

  1. വൈവിധ്യമാർന്ന ലക്ഷ്യങ്ങൾ
  2. പൊതുനന്മക്കായുള്ള പ്രവർത്തനം
  3. കൂട്ടായ പ്രവർത്തനം

    A3 മാത്രം

    Bഇവയെല്ലാം

    C1, 3 എന്നിവ

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • സമൂഹത്തിന്റെ പ്രധാന ഭാഗങ്ങൾ :
      • സമുദായം (Community)
      • സമാജം (Association)
    • ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘം : സമുദായം
    • സമുദായത്തിൻറെ പ്രത്യേകതകൾ :-
      • നിശ്ചിത പ്രദേശത്തെ താമസം
      • സുദൃഢമായ ബന്ധങ്ങൾ
      • കൂട്ടായ പ്രവർത്തനങ്ങൾ 
      • സമാനമായ സാംസ്കാരിക മൂല്യങ്ങൾ
    • പ്രത്യേകലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടം : സമാജം
    • സമാജത്തിന്റെ സവിശേഷതകൾ :-
      • വൈവിധ്യമാർന്ന ലക്ഷ്യങ്ങൾ
      • പൊതുനന്മക്കായുള്ള പ്രവർത്തനം
      • കൂട്ടായ പ്രവർത്തനം

    Related Questions:

    കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :

    1. മര്യാദ
    2. അച്ചടക്കം
    3. പങ്കുവയ്ക്കൽ
      image.png
      സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?

      ശരിയായ ജോഡി കണ്ടെത്തുക :

      1. അണു കുടുംബം - അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്
      2. കൂട്ടു കുടുംബം - മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
      3. ഏക രക്ഷാകർതൃ കുടുംബം - പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം

        തന്നിരിക്കുന്ന സൂചനകൾ വായിച്ച് ഏതുതരം കുടുംബമാണ് എന്ന് തിരിച്ചറിയുക: 

        1. മൂന്ന് നാല് തലമുറകൾ ഒരുമിച്ച് താമസിക്കുന്നു.
        2. അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്.
        3. മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.