Challenger App

No.1 PSC Learning App

1M+ Downloads

Q. വിവിധ ശിലകളെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ, ഉയരുന്ന ഉരുകിയ ശിലാദ്രവം, ഭൗമോപരിതലത്തിൽ വെച്ചോ, ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞു, രൂപപ്പെടുന്ന ശിലകളാണ്, അവസാദ ശിലകൾ.
  2. കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുന്നു. ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ, പാളികളായി നിക്ഷേപിക്കപ്പെടുകയും, അവ ഉറച്ച്, വിവിധ തരം കായാന്തരിത ശിലകളായി മാറുകയും ചെയ്യുന്നു.
  3. പാളികളായി രൂപപ്പെടുന്നത് കൊണ്ട്, കായാന്തരിത ശിലകൾ ‘അടുക്കു ശിലകൾ’ എന്നറിയപ്പെടുന്നു.
  4. ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ, ശിലകൾ ഭൗതികമായും, രാസപരമായും, മാറ്റങ്ങൾക്ക് വിധേയമായാണ്, ആഗ്നേയ ശിലകൾ രൂപപ്പെടുന്നത്.

    A3, 4 തെറ്റ്

    B1, 3 തെറ്റ്

    C2, 4 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    D. എല്ലാം തെറ്റ്

    Read Explanation:

    1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ, ഉയരുന്ന ഉരുകിയ ശിലാദ്രവം, ഭൗമോപരിതലത്തിൽ വെച്ചോ, ഭൂവൽക്കത്തിനുള്ളിൽ വെച്ചോ, തണുത്തുറഞ്ഞു രൂപപ്പെടുന്ന ശിലകളാണ്, ആഗ്നേയ ശിലകൾ.
    2. കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുന്നു. ഈ അവസാദങ്ങൾ, താഴ്ന്ന പ്രദേശങ്ങളിൽ പാളികളായി നിക്ഷേപിക്കപ്പെടുകയും, അവ ഉറച്ച്, വിവിധ തരം അവസാദ ശിലകളായി മാറുകയും ചെയ്യുന്നു.
    3. പാളികളായി രൂപപ്പെടുന്നത് കൊണ്ട്, അവസാദ ശിലകൾ ‘അടുക്കു ശിലകൾ’ എന്നറിയപ്പെടുന്നു.
    4. ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ, ശിലകൾ ഭൗതികമായും, രാസപരമായും മാറ്റങ്ങൾക്ക് വിധേയമായാണ്, കായാന്തരിത ശിലകൾ രൂപപ്പെടുന്നത്.

    Related Questions:

    ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ അറിയപ്പെടുന്നത് എന്ത് ?
    കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?
    രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
    Who developed the Central Place Theory in 1933?

    താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

    1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
    2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
    3. സ്ട്രാറ്റോസ്ഫിയർ - അറോറ
    4. മിസോസ്ഫിയർ - ഓസോൺ പാളി