Challenger App

No.1 PSC Learning App

1M+ Downloads

Q. അന്തരീക്ഷ പാളികളെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കാലാവസ്ഥ വ്യതിയാനങ്ങളായ കാറ്റ്, മഞ്ഞുവീഴ്ച, മഞ്ഞ്, ഇടിമിന്നൽ, ആഗോള താപനം, ഹരിത ഗൃഹ പ്രഭാവം എന്നിവ നടക്കുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്.
  2. വായുവിന്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടെയും, ജെറ്റ് വിമാനങ്ങളുടെയും, സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലമാണ് ട്രോപോസ്ഫിയർ.
  3. ‘ഉൽക്കാവർഷ പ്രദേശം’ എന്നറിയപ്പെടുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ.
  4. ഹോമോസ്ഫിയറിലും, ഹെറ്റെറോസ്ഫിയറിലുമായി വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ മണ്ഡലമാണ് മിസോസ്ഫിയർ.

    Aii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii, iii തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    B. എല്ലാം തെറ്റ്

    Read Explanation:

    1. കാലാവസ്ഥ വ്യതിയാനങ്ങളായ കാറ്റ്, മഞ്ഞുവീഴ്ച, മഞ്ഞ്, ഇടിമിന്നൽ, ആഗോള താപനം, ഹരിത ഗൃഹ പ്രഭാവം എന്നിവ നടക്കുന്നത് ട്രോപോസ്ഫിയറിലാണ്.
    2. വായുവിന്റെ തിരശ്ചീന ചലനം മൂലം, വിമാനങ്ങളുടെയും, ജെറ്റ് വിമാനങ്ങളുടെയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലമാണ് സ്ട്രാറ്റോസ്ഫിയർ. 
    3. ‘ഉൽക്കാവർഷ പ്രദേശം’ എന്നറിയപ്പെടുന്ന അന്തരീക്ഷ പാളിയാണ് മീസോസ്ഫിയർ. 
    4. ഹോമോസ്ഫിയറിലും, ഹെറ്റെറോസ്ഫിയറിലുമായി വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ മണ്ഡലമാണ്, തെർമോസ്ഫിയർ.


    Related Questions:

    വൻകര വിസ്ഥാപന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

    1. ഈ സിദ്ധാന്ത പ്രകാരം സിയാൽ (SIAL) മണ്ഡലം സിമ (SIMA) മണ്ഡലത്തിന് മുകളിലൂടെ, ഒഴുകി നീങ്ങുന്നു
    2. ഇന്ന് കാണുന്ന ഏഴു വൻകരകൾ ഒരു മാതൃഭൂഖണ്ഡമായ പാൻജിയയിൽ നിന്നുമാണ് ഉദ്ഭവിച്ചത്
    3. പാൻജിയയെ ചുറ്റിയുണ്ടായിരുന്ന അതിവിശാലമായ സമുദ്രമായിരുന്നു പന്തലാസ.
      Identify the correct statements.
      മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ?
      അന്തരീക്ഷത്തിലെ നൈട്രജന്റെ വ്യാപ്തം ഏകദേശം എത്ര ശതമാനം?
      ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ‘അസാനി’ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?