ആഹാരം കഴിക്കുന്നതിനെ കുറിച്ച പറയുന്ന statement കളിൽ has/have/had വരുകയും, അത്തരം സന്ദർഭങ്ങളിൽ has/have/had നു ശേഷം main verb വരാതിരിക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ has/have/had main verb ആയിട്ടു കണക്കാക്കണം. has നെ സഹായിക്കുന്ന auxiliary "does" ഉം, have നെ സഹായിക്കുന്ന auxiliary "do" ഉം,had നെ സഹായിക്കുന്ന auxiliary "did" ഉം ആയിരിക്കും.
ഇവിടെ തന്നിരിക്കുന്ന ചോദ്യം പോസിറ്റീവ് ആണ്, അതിനാൽ ഉത്തരം നെഗറ്റീവ് ആയിരിക്കണം. has വന്നതുകൊണ്ട് auxiliary ആയിട്ടു "does" ഉപയോഗിക്കണം. അതിനാൽ ഉത്തരം doesn't she ആണ്.