Challenger App

No.1 PSC Learning App

1M+ Downloads
ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ഏത് ?

Aക്ഷണികത

Bചഞ്ചലത

Cതീവ്രത

Dസ്ഥിരത

Answer:

D. സ്ഥിരത

Read Explanation:

വികാരം (Emotions):

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്. 

 

നിർവചനം:

       വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ. 

 

ശിശു വികാരങ്ങളുടെ സവിശേഷതകൾ:

ക്ഷണികത:

      ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം. 

 

തീവ്രത:

     ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം, വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും.

 

ചഞ്ചലത (സ്ഥാനാന്തരണം):

      ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.

 

വൈകാരിക ദൃശ്യത:

     ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്

 

ആവൃത്തി: 

  1. ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു.
  2. ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു.
  3. പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു.
  4. ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും.

കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ:

  1. ഭയം (Fear)
  2. സംഭ്രമം (Embarrassment)
  3. ആകുലത (Worry)
  4. ഉത്കണ്ഠ (Anxiety)
  5. കോപം (Anger)
  6. അസൂയ (Jealousy)
  7. വിഷാദം (Grief)
  8. ജിജ്ഞാസ (Curiosity)
  9. ആനന്തം (Joy/pleasure/Delight)
  10. സ്നേഹം (Love / Affection)

Related Questions:

In public buildings the maximum riser is limited to
Profile levelling is the method by which
The under surface of a stair is known as
The lower edges of the sloping surface of a roof are called
River forms meander in