Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട 'ബ്യൂബോണിക് പ്ലേഗ്' എന്ന മഹാമാരിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 'ബ്ലാക്ക് ഡെത്ത്' എന്നാണ് ഇത് അറിയപ്പെടുന്നത്.
  2. ഈ ദുരന്തത്തിൽ വൻതോതിൽ ജനങ്ങൾ മരണപ്പെട്ടത് തൊഴിലാളികളുടെ ലഭ്യതയിൽ കുറവുണ്ടാക്കി
  3. ഈ മഹാമാരി ഇറ്റാലിയൻ നഗരങ്ങളെ സാരമായി ബാധിച്ചു.
  4. നിലവിലുണ്ടായിരുന്ന മരുന്നുകൾ പ്ലേഗിനെ ചെറുക്കുന്നതിൽ പരാജയപ്പെട്ടു

    Aഇവയെല്ലാം

    Bഒന്ന് മാത്രം

    Cനാല് മാത്രം

    Dരണ്ട് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ബ്യൂബോണിക് പ്ലേഗ്

    • പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട 'ബ്യൂബോണിക് പ്ലേഗ്' എന്ന മഹാമാരി ഇറ്റാലിയൻ നഗരങ്ങളെ സാരമായി ബാധിച്ചു.

    • 'ബ്ലാക്ക് ഡെത്ത്' എന്നറിയപ്പെടുന്ന ഈ ദുരന്തത്തിൽ വൻതോതിൽ ജനങ്ങൾ മരണപ്പെട്ടത് തൊഴിലാളികളുടെ ലഭ്യതയിൽ കുറവുണ്ടാക്കി.

    • ഇത് കാർഷികമേഖലയെ ആശ്രയിച്ച് നിലനിന്നിരുന്ന മധ്യകാല ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കും, വാണിജ്യകേന്ദ്രീകൃതമായ ഒരു മധ്യവർഗത്തിന്റെ വളർച്ചയ്ക്കും വഴിയൊരുക്കി.

    • നിലവിലുണ്ടായിരുന്ന മരുന്നുകൾ പ്ലേഗിനെ ചെറുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ജനം പ്രാചീന ഗ്രീസിലേയും, റോമിലെയും വൈദ്യശാസ്ത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി.


    Related Questions:

    1347-നും 1351-നും ഇടയിൽ യൂറോപ്പിൽ പടർന്ന മഹാമാരിയെ വിശേഷിപ്പിക്കുന്നത് എന്താണ്?
    'അന്ത്യ അത്താഴം' (The Last Supper), 'മൊണാലിസ' (Mona Lisa) എന്നീ ചിത്രങ്ങൾ വരച്ചത് ആരാണ്?

    കുരിശുയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

    1. വിശുദ്ധനാടായി കരുതപ്പെടുന്ന ജറുസലേമിനായി ഇസ്‌ലാം മത വിശ്വാസികളും, ക്രൈസ്തവരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ.
    2. ഏഷ്യയുടെയും, യൂറോപ്പിന്റെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തി.
    3. സി. ഇ. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെയായിരുന്നു കാലഘട്ടം.
      ‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?
      കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?