Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1.ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആൻറിബോഡി ആണ് ഇമ്യൂണോ ഗ്ലോബിൻ എം (IgM)

2.മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി

Answer:

D. രണ്ടു പ്രസ്താവനകളും ശരി

Read Explanation:

ഇമ്മ്യൂണോഗ്ലോബുലിൻ എം (IgM) ശരീരത്തിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിയ ആന്റിബോഡിയാണ്. കൂടാതെ ഒരു ആന്റിജനുമായുള്ള പ്രാരംഭ സമ്പർക്കത്തിലെ പ്രതികരണത്തിന്റെ ഫലമായി പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ആന്റിബോഡി കൂടിയാണിത്.പഠനങ്ങൾ നടത്തിയതിൽ നിന്നും മനസ്സിലായത് മനുഷ്യരിലും മറ്റ് സസ്തനികളിലും പ്ലീഹയിൽ കാണപ്പെടുന്ന, പ്ലാസ്മാകോശങ്ങളാണ് ഐ‌ജി‌എം ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രം എന്നാണ്. ശ്ലേഷ്മസ്തരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആന്റിബോഡിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ എ ( IgA-ഐജിഎ, അതിന്റെ സ്രവ രൂപത്തിനെ sIgA-എസ്ഐജിഎ എന്നും അറിയപ്പെടുന്നു). സ്ലേഷ്മസ്തരവുമായി ബന്ധപ്പെട്ട് ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ ആന്റിബോഡിയുടെ അളവ് മറ്റെല്ലാത്തരം ആന്റിബോഡികളുടേയും ആകെ അളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്..മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).


Related Questions:

എത്തനോൾ ഉൽപാദാനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക

വാക്സിൻ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഏതു താപനിലയിലും സൂക്ഷിക്കാൻ പറ്റും
  2. പോളിയോ തുള്ളിമരുന്ന് ഒരു തരം വാക്സിൻ ആണ്
  3. എല്ലാ വാക്സിനും കുത്തിവെപ്പ് രൂപത്തിൽ മാത്രമാണ് ലഭ്യമാകുന്നത് 
    കോൺജുകേറ്റീവ് പ്ലാസ്മിഡ് എന്നറിയപ്പെടുന്നത് :
    വസൂരി രോഗത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
    ശ്രേണി (Range)________ നെ പ്രതിനിധീകരിക്കുന്നു