Challenger App

No.1 PSC Learning App

1M+ Downloads
'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?

Aഭരിക്കുക

Bനിയന്ത്രിക്കുക

Cസേവിക്കുക

Dസ്വതന്ത്രമായി പ്രവർത്തിക്കുക

Answer:

C. സേവിക്കുക

Read Explanation:

  • 'സേവനം' എന്നർത്ഥം വരുന്ന 'ആഡ്', 'മിനിസ്റ്റിയർ' ('ad' + 'ministrare') എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് അഡ്മിനിസ്ട്രേഷൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
  • ലളിതമായ വാക്കുകളിൽ അഡ്മിനിസ്ട്രേഷൻ എന്നാൽ ജനങ്ങളെ  സേവിക്കുക അല്ലെങ്കിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നാണ്.
  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവറും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.
  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

 

 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമ നിർമാണം എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ആർട്ടിക്കിൾ 312 വ്യാഖ്യാനിക്കുന്നതിലൂടെ നിയുക്ത നിയമ നിർമാണത്തിന്റെ ആശയം ലഭിക്കുന്നതാണ്.
  2. അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം ലോകസഭക്ക് നൽകുന്നുണ്ട്.
    TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
    ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടം

    നിയുക്ത നിയമ നിർമാണത്തിന്റെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഇവിടെ നിയമ നിർമാണ സഭ പൂർണമായ നിയമ നിർമാണം നടത്തുകയാണ് ചെയ്യുന്നത്.
    2. എന്നാൽ ഈ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്നു.
    3. ചില വ്യവസ്ഥകളുടെ പൂർത്തീകരണത്തിലൂടെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുകയാണ് ചെയ്യുന്നത്.
      ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്