Challenger App

No.1 PSC Learning App

1M+ Downloads
അമൂർത്തചിന്തനം ഉൾപ്പെടുന്നത് :

Aഔപചാരികമനോ വ്യാപാരഘട്ടം

Bആന്തരികാഭിപ്രേരണ

Cബോധോദയഘട്ടം

Dപൂർവ്വാശയഘട്ടം

Answer:

A. ഔപചാരികമനോ വ്യാപാരഘട്ടം

Read Explanation:

  • വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി  നാലു ഘട്ടങ്ങളുണ്ടെന്ന്  പിയാഷെ അഭിപ്രായപ്പെടുന്നു.

  1. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - രണ്ടു വയസ്സുവരെ

  2. പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational  Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ

  3. മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ

  4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ

  • ഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational Stage)

  • ഏകദേശ പ്രായം : 11 വയസ് മുതൽ (കൗമാരവും അതിന് ശേഷവും)

സവിശേഷതകൾ

  1. പരികൽപ്പനകൾ രൂപീകരിക്കുന്നതിനും, പരിശോധിക്കുന്നതിനും കഴിയുന്നു.

  2. അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.

  3. പല വീക്ഷണ കോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി കാണുന്നു.

  4. സാമൂഹ്യ പ്രശ്നങ്ങൾ, നീതി ബോധം, സ്വത്വ ബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുന്നു.


Related Questions:

Which period is considered the most critical for preventing congenital abnormalities?
ചുവടെ തന്നിരിക്കുന്നവയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗം അല്ലാത്തത് ഏത് ?
വികാസത്തിന്റെ തത്വങ്ങളിൽ 'Proximodistal Principle' (അകത്ത് നിന്ന് പുറത്തേക്ക്) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശൈശവത്തിലെ ഏത് വികാസവുമായി ബന്ധപ്പെട്ടതാണ് ?

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.
വികാസം സഞ്ചിതമാണ് (Cumulative) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?