രാധാകൃഷ്ണൻ കമ്മീഷൻ
- 1948-ൽ ഡോ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്ത്യയിൽ സ്ഥാപിതമായ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ
- യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു
- സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.
1949-ൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നുള്ള ചില പ്രധാന ശുപാർഷകൾ ഇവയാണ് :
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
- സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
- യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
- 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി രാധാകൃഷ്ണൻ കമ്മീഷൻ നൽകിയ ചില ശുപാർശകൾ :
- സ്ത്രീകളുടെയും പുരുഷൻമാരുടെയും വിദ്യാഭ്യാസത്തിന് പൊതുവായ അനേകം ഘടകങ്ങൾ ഉണ്ടായിരിക്കണം, എന്നാൽ പൊതുവായി, എല്ലാ കാര്യങ്ങളിലും ഒരേപോലെ ആയിരിക്കരുത്
- സ്ത്രീകളുടെ വിദ്യാഭ്യാസ അവസരങ്ങളിൽ ഒരു കുറവും വരുത്തരുത്, പകരം വലിയ വർദ്ധനവ് ഉണ്ടാകണം.
- പ്രാഥമികമായി പുരുഷന്മാർക്ക് വേണ്ടിയുള്ള കോളേജുകളിൽ സ്ത്രീകൾക്ക് കൂടി വിദ്യാഭാസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം.
- സ്ത്രീകൾക്ക് നാഗരികതയും സാമൂഹിക ഉത്തരവാദിത്വവും മനസ്സിലാക്കാൻ വിദ്യാഭ്യാസം സഹായകമാകണം
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉണ്ടായിരിക്കണം