Challenger App

No.1 PSC Learning App

1M+ Downloads

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ രോഗ ലക്ഷണങ്ങൾ ?

  1. കണ്ണ് വരളുക
  2. കണ്ണിന് അമിത സമ്മർദ്ദം അനുഭവപ്പെടുക
  3. തലവേദന
  4. നിറങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരിക

    A1 മാത്രം

    B1, 3 എന്നിവ

    C1, 2, 3 എന്നിവ

    D1, 2 എന്നിവ

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം

    • സെൽഫോൺ, കമ്പ്യൂട്ടർ, ടാബ്‌ലറ്റ് തുടങ്ങിയ ഉപകരണങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതുമൂലം കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം.
    • ഇത്തരം ഉപകരണങ്ങളുടെ സ്ഥിരമായ ഉപയോഗം ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ ബാധിക്കുന്നു.
    • തലവേദനയാണ് ഇതിന്റെ മുഖ്യലക്ഷണം.
    • കണ്ണ് വരളുക, കണ്ണിന് അമിത സമ്മർദ്ദം അനുഭവപ്പെടുക എന്നിവയും അനുബന്ധ ലക്ഷണങ്ങളാണ്.

    Related Questions:

    വിയർപ്പും ജലവും കണ്ണുകളിലെക്കത്താതെ തടയുന്നത് ?
    പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?

    റോഡുകോശങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. റോഡുകോശങ്ങൾ കോൺകോശങ്ങളെക്കാൾ എണ്ണത്തിൽ കുറവാണ്
    2. റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം ഉണ്ട്.
    3. ഓപ്‌സിൻ (Opsin) എന്ന പ്രോട്ടീനും വിറ്റാമിൻ A യിൽ നിന്ന് ഉണ്ടാകുന്ന റെറ്റിനാൽ (Retinal) എന്ന പദാർഥവും ചേർന്നാണ് റൊഡോപ്‌സിൻ ഉണ്ടാകുന്നത്
      ഐറിസിൻറെ മധ്യഭാഗത്തുള്ള ഈ സുഷിരം പ്രകാശതീവ്രതക്കനുസരിച്ച് അതിൻറെ വലിപ്പം ക്രമീകരിക്കുന്നു ?
      മങ്ങിയ വെളിച്ചത്തിൽ കാഴ്ചകൾ കാണാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?