Challenger App

No.1 PSC Learning App

1M+ Downloads

ദുരന്തനിവാരണത്തോടുള്ള കേരളത്തിന്റെ സമീപനം ബഹുതല സ്ഥാപന ഘടനയെയും വികസന ആസൂത്രണവുമായുള്ള സംയോജനത്തെയും പ്രതിഫലിപ്പിക്കുന്നു. ഭരണ സ്ഥാപനങ്ങളെയും അവയുടെ റോളുകളെയും കാണിക്കുന്ന താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :

അതോറിറ്റി - ദുരന്തനിവാരണത്തിൽ പങ്ക്

(i) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) - (1) ജില്ലാ തല പ്രതികരണ പദ്ധതികൾ അനുമതി നൽകുന്നതിനുള്ള അന്തിമ അധികാരം

(ii) ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) - (2) ജില്ലാ കളക്‌ടർ നയിക്കുകയും പ്രാദേശിക തന്ത്രങ്ങൾ നടപ്പി ലാക്കുകയും ചെയ്യുന്നു

(iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGI) - (3) രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സേനയുമായി ഏകോപിപ്പിക്കുക

(iv) സംസ്ഥാന ആസൂത്രണ ബോർഡ് - (4) സംസ്ഥാന ആസൂത്രണത്തിലേക്ക് ദുരന്തസാധ്യതാ ലഘു-കരണം മുഖ്യധാരയിലേക്ക് കൊണ്ടുവരിക

താഴെ പറയുന്നവയിൽ ഏതാണ് അധികാരികളുടെ റോളുകളുമായി ശരിയായ പൊരുത്തം?

A(i)-(2), (ii)-(3), (iii)-(4), (iv) - (1)

B(i)-(1), (ii)-(2), (iii)-(3), (iv)-(4)

C(1)-(1), (ii)-(2), (iii)-(4), (iv)-(3)

D(i)-(4), (ii)-(2), (iii)-(3), (iv)-(1)

Answer:

B. (i)-(1), (ii)-(2), (iii)-(3), (iv)-(4)

Read Explanation:

അതോറിറ്റി - ദുരന്തനിവാരണത്തിൽ പങ്ക്

  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) - ജില്ലാ തല പ്രതികരണ പദ്ധതികൾ അനുമതി നൽകുന്നതിനുള്ള അന്തിമ അധികാരം

  • ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) - ജില്ലാ കളക്‌ടർ നയിക്കുകയും പ്രാദേശിക തന്ത്രങ്ങൾ നടപ്പി ലാക്കുകയും ചെയ്യുന്നു

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGI) - രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സേനയുമായി ഏകോപിപ്പിക്കുക

  • സംസ്ഥാന ആസൂത്രണ ബോർഡ് - സംസ്ഥാന ആസൂത്രണത്തിലേക്ക് ദുരന്തസാധ്യതാ ലഘു-കരണം മുഖ്യധാരയിലേക്ക് കൊണ്ടുവരിക


Related Questions:

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) ഘടനയെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന(കൾ) തിരഞ്ഞെടുക്കുക.
(i) മുഖ്യമന്ത്രിയാണ് KSDMA-യുടെ എക്സ്-ഒഫീഷ്യോ ചെയർമാൻ.
(ii) KSDMA വർഷത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും യോഗം ചേരണം.
(iii) ചീഫ് സെക്രട്ടറിയാണ് KSDMA-യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നത്.
(iv) KSDMA-യിലെ ഭൂരിഭാഗം അംഗങ്ങളെയും സംസ്ഥാന സർക്കാരാണ് നാമനിർദ്ദേശം ചെയ്യുന്നത്.

ദുരന്ത നിവാരണത്തിന്റെ ഘട്ടങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

i. ലഘൂകരണം (Mitigation) എന്നത് ദുരന്തങ്ങളെ തടയുന്നതിനുള്ള ദീർഘകാല നടപടികൾ ഉൾക്കൊള്ളുന്നു.
ii. തയ്യാറെടുപ്പ് (Preparedness) എന്നത് ദുരന്തങ്ങളെ നേരിടാനുള്ള വിദ്യാഭ്യാസവും പരിശീലനവും ഉൾക്കൊള്ളുന്നു.
iii. പ്രതികരണം (Response) എന്നത് ആളുകളെ ഒഴിപ്പിക്കുന്നതിലും വൈദ്യസഹായം പോലുള്ള അവശ്യവസ്തുക്കൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
iv. പുനഃസ്ഥാപനം (Recovery) എന്നത് ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മുന്നറിയിപ്പുകൾ നൽകുന്നത് ഉൾക്കൊള്ളുന്നു.
v. നാല് ഘട്ടങ്ങളും നടപ്പിലാക്കുന്നത് സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ മാത്രമാണ്.

Tsunamis are usually triggered by:
Which of the following is an example of an anthropogenic disaster?

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ (NDMA) കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഇതിൽ ഏതാണ് തെറ്റ്?
i. 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 3(1) പ്രകാരമാണ് NDMA സ്ഥാപിച്ചത്.
ii. പ്രധാനമന്ത്രിയാണ് NDMA-യുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സൺ.
iii. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് NDMA.
iv. ചെയർപേഴ്സണെ കൂടാതെ പരമാവധി ഒമ്പത് അംഗങ്ങൾ NDMA-യിൽ ഉൾപ്പെടുന്നു.