Challenger App

No.1 PSC Learning App

1M+ Downloads

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. സ്വയം ഭാഷണം
  2. സാമൂഹ്യഭാഷണം

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    വൈഗോട്സ്കി - ഭാഷാവികസനം

    • 'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - വൈഗോട്സ്കി
    • ഭാഷയുടെ പ്രാഥമികധർമ്മം - ഭാഷണം മുഖേനയുള്ള ആശയ വിനിമയം. 
    • ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണെന്നാണ് വൈഗോട്സ്കിയുടെ ഭാഷാവികസന കണ്ടെത്തൽ.
    • സമൂഹത്തിന്റെ സംസ്കാരവും സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണവുമാണ് ഭാഷ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ - വൈഗോട്സ്കി
    • അഹം കേന്ദ്രീകൃത ഭാഷണം വെറും അർത്ഥ ശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത് - വൈഗോട്സ്കി

    ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ :

    • ബാഹ്യമായ ആശയ വിനിമയപര ഭാഷണം | സാമൂഹ്യഭാഷണം (Social Speech)
    • സ്വയം ഭാഷണം (Private/ Egocentric Speech) 
    • ആന്തരികഭാഷണം (Silent inner Speech) 

    Related Questions:

    മസ്തിഷ്‌കം ഏറ്റവും കൂടുതൽ വളരുന്നത് 2 മുതൽ 12 വയസ്സ് വരെ. ഭാഷാപഠനം തീവ്രമായി നടക്കുന്നതും ഇക്കാലത്തു തന്നെ എന്ന് അഭിപ്രായപ്പെട്ടത് ?
    " ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിന്റെയും (Period of Stress and Strain)എന്നറിയപ്പെടുന്ന വികസന ഘട്ടം ഏതാണ്?
    നിരീക്ഷണശേഷി വളർത്തുന്ന ഒരു പ്രവർത്തനം :
    യഥാസ്ഥിതി സദാചാര ഘട്ടം (pre conventional level) ............ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
    ഒരു അധ്യാപകൻ ക്ലാസിൽ വെച്ച് താഴെ പറയുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു. “പെൺകുട്ടികൾ പ്രകൃത്യാലേ പരിപാലകരും ആൺ കുട്ടികൾ പ്രകൃത്യാലേ നേതാക്കളുമായിരിക്കും.'' ഇത് ഏതിനുള്ള ഉദാഹരണമാണ് ?