Challenger App

No.1 PSC Learning App

1M+ Downloads

ഭൂകമ്പവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ കണ്ടെത്തുക :

  1. ഭൂവൽക്കശിലാപാളികളിലെ വിടവുകളായ ഭ്രംശങ്ങളിലൂടെയാണ് (Faults) ഉള്ളറയിൽനിന്നുള്ള ഊർജ മോചനം സംഭവിക്കുന്നത്
  2. ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടന്ന കേന്ദ്രത്തെ എപ്പിസെൻറർ (Epicentre) എന്ന് വിളിക്കുന്നു
  3. വിവിധ ദിശകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ ഭൗമോപരിതലത്തിലെത്തുന്നു.

    Aiii മാത്രം ശരി

    Bii, iii ശരി

    Cഇവയൊന്നുമല്ല

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    ഭൂകമ്പം ഉണ്ടാകുന്ന പ്രക്രിയ

    • ഭൂവൽക്കശിലാപാളികളിലെ വിടവുകളായ ഭ്രംശങ്ങ ളിലൂടെയാണ് (Faults) ഉള്ളറയിൽനിന്നുള്ള ഊർജ മോചനം സംഭവിക്കുന്നത്.
    • ഒരു ഭ്രംശത്തിന് ഇരുവശങ്ങളിലുമുള്ള ശിലകൾക്ക് വിപരീതദിശയിൽ തെന്നിമാറാനുള്ള പ്രവണതയുണ്ട്.
    • എന്നാൽ മുകളിലെ ശിലാ പാളികളുടെ സമ്മർദവും ഘർഷണവും ഈ ശിലകളെ ചേർത്തുനിർത്തുന്നു.
    • പരസ്‌പരം അകന്നുമാറാനുള്ള ശിലകളുടെ പ്രവണത ഘർഷണത്തെ അതിജീവിക്കുന്ന സാഹചര്യങ്ങളിൽ ഈ ശിലാഖണ്ഡങ്ങൾ അതിവേഗത്തിൽ ഒന്നിനൊന്ന് ഉരസിനീങ്ങുന്നതിന് ഇടവരുത്തും.
    • ഇത് ഊർജ്ജമോചനത്തിനും തുടർന്ന് തരംഗരൂപത്തി ലുള്ള ഊർജ്ജപ്രസരണത്തിനും ഇടയാക്കുന്നു.
    • ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടന്ന കേന്ദ്രത്തെ പ്രഭവകേന്ദ്രം (Focus) അഥവാ ഹൈ പോസെന്റർ (Hypocentre) എന്ന് വിളിക്കുന്നു.
    • വിവിധ ദിശകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്ന ഭൂകമ്പതരംഗ ങ്ങൾ ഭൗമോപരിതലത്തിലെത്തുന്നു.
    • ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ അധികേന്ദ്രം (Epicentre) എന്നാണ് വിളിക്കുന്നത്.
    • ഫോക്കസിന് നേർമുകളിലുള്ള ഈ ഭൗമോപരിതലകേന്ദ്രത്തിലാണ് ഭൂകമ്പതരംഗങ്ങൾ ആദ്യം എത്തിച്ചേരുന്നത്.

    Related Questions:

    ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് --------?
    വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
    പ്രധാന ഭൂമിയെ വേർതിരിക്കുന്നതും രണ്ട് പ്രധാന ഭൂഗർഭജല പുനരുദ്ധാരണങ്ങളെ ബന്ധി പ്പിക്കുന്നതുമായ നേർത്ത ജലാശയങ്ങളാണ് കടലിടുക്ക്. ബോറാസ് കടലിടുക്ക് ഏഷ്യൻ തുർക്കിയെ യൂറോപ്പിൽ നിന്ന് വേർതിരിക്കുന്നു, അത് ................നെ ബന്ധിപ്പിക്കുന്നു.
    സമുദ്രതട വ്യാപന (Sea floor spreading)സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ്?
    തന്നിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടത്തുക്ക: ടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ്