കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയല്ലാത്തത് കണ്ടെത്തുക
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :
ചാലക്കുടിപുഴയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ ശരിയായ ജോഡി താഴെ തന്നിരിക്കുന്നവയിൽ നിന്നു തിരഞ്ഞെടുക്കുക:
i) ഭാരതപ്പുഴ
ii)പാമ്പാർ
iii)ഭവാനി
iv)പെരിയാർ
കേരളത്തിലെ നദികളും അവയുടെ ഉത്ഭവസ്ഥാനവും അടിസ്ഥാനമാക്കി ശരിയായ ഉത്തരം കണ്ടെത്തുക?
i) പമ്പ - പുളിച്ചിമല
ii) ചാലക്കുടിപ്പുഴ - ആനമല
iii) അച്ചൻ കോവിലാർ - പമ്പാനദി
പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.
2.കാവേരി നദിയാണ് പതനസ്ഥാനം.
3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?
1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .
2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.
3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.
4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി
ഭവാനി നദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.നീലഗിരി മലനിരകളാണ് ഉത്ഭവസ്ഥാനം.
2.ശിരുവാണിപ്പുഴ, വരഗാർ എന്നിവയാണ് പോഷകനദികൾ.
2.മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി.
4.കാവേരി നദിയാണ് പതന സ്ഥാനം.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
കബനീനദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
2.കബനിയെ വിശേഷിപ്പിക്കുന്ന മറ്റൊരു പേരാണ് കപില.
3.നാഗർഹോളെ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി കബനിയാണ്.
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.
2.ഈ മൂന്നു നദികളും കാവേരി നദിയുടെ പോഷകനദികളാണ്.
3.കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ഭവാനി ആണ്.
4.കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്'.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.
2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.
3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.
2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.
3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.
4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി
താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?
1.കല്ലായിപ്പുഴ
2.ബേപ്പൂർപ്പുഴ
3.ചൂലികാനദി
4.തലപ്പാടിപ്പുഴ
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.
2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
3.149 കി.മീറ്ററാണ് നീളം.
4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം
താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?
1.ആറന്മുള ഉതൃട്ടാതി വള്ളംകളി
2.ചമ്പക്കുളം മൂലം വള്ളംകളി
3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി
4.ഉത്രാടം തിരുനാൾ വള്ളംകളി
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന പ്രദേശമാണ് കുട്ടനാട്.
2.കുട്ടനാട്ടിൽ 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത്.
3.പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നാല് പ്രധാന നദികൾ കുട്ടനാട്ടിലൂടെ ഒഴുകുന്നു
4.കുട്ടനാടിനെ 'പമ്പയുടെ ദാനം' എന്നു വിളിക്കുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.പീരുമേടിലെ പുളച്ചിമലയിലാണ് പമ്പാ നദി ഉത്ഭവിക്കുന്നത്.
2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.
3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.
4.കക്കി അണക്കെട്ട് പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.
പമ്പാനദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം.
2.'ബാരിസ്' എന്നാണ് പ്രാചീനകാലത്ത് അറിയപ്പെട്ടത്.
3.പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ്.
4.'തിരുവിതാംകൂറിന്റെ ജീവ നാഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
കല്ലടയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ് കല്ലടയാർ.
2.കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ.
3.പാലരുവി വെള്ളച്ചാട്ടം കല്ലടയാറിലാണ് സ്ഥിതി ചെയ്യുന്നത്.
ചന്ദ്രഗിരി പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?