ഇറ്റലിയിലും ജര്‍മ്മനിയിലും അധികാരത്തിലെത്തുവാന്‍ ഫാഷിസ്റ്റുകളെ സഹായിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു ?
1.വിജയിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടിട്ടും ഇറ്റലിക്ക് നേട്ടമുണ്ടായില്ല.
2.വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലില്ലായ്മ, നികുതി വര്‍ധനവ്, പണപ്പെരുപ്പം.
3.സമ്പന്നരുടെ പിന്തുണ.
4.ഭരണകൂടത്തിന്റെ പരാജയവും അസ്ഥിരതയും.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷങ്ങളും നയതന്ത്രയുദ്ധങ്ങളും ആണ് ശീതസമരം.
2.ആശയ പരമായ ഭിന്നതയും രാഷ്ട്രീയ അവിശ്വാസവുമാണ് ശീത സമരത്തിന്റെ അടിസ്ഥാനം.
താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ഫാസിസവും ആയി ബന്ധപ്പെട്ടിരിക്കുന്നു:
1.മുസ്സോളിനിയുടെ സ്വേച്‌ഛാധിപത്യ നടപടികള്‍.
2.സോഷ്യലിസ്റ്റുകൾ തൊഴിലാളി - കര്‍ഷക നേതാക്കള്‍ എന്നിവര്‍ ശത്രുക്കള്‍.
3.റോമാസാമ്രാജ്യത്തിന്റെ പുനസ്ഥാപനം അടിസ്ഥാന ലക്‌ഷ്യം
രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?
1.ദശലക്ഷകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.
2.യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു.
3.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മേധാവിത്വം തകര്‍ന്നു.
4.ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ദുർബലപ്പെട്ടു.
രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?
ഭാവിതലമുറയെ യുദ്ധത്തില്‍നിന്നു രക്ഷിക്കുക.
അന്തരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക.
ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
രണ്ടാം ലോകയുദ്ധാനന്തരം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ ചേരിചേരാപ്രസ്ഥാനം രൂപീകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുക.
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക
1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം
2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം
3.പാരീസ് സമാധാന സമ്മേളനം
" യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യം ബാള്‍ക്കന്‍ പ്രതിസന്ധിക്ക് കാരണമായി ". എങ്ങനെയെന്ന് താഴെ നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് കണ്ടെത്തുക :
"സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച വിവിധ മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത". തീവ്രദേശീയതയുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?
1.സ്വന്തം രാജ്യം ശ്രേഷ്ഠമാണെന്ന് കരുതുക
2.സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുക.
രണ്ടാം ലോകയുദ്ധാനന്തരം കോളനികള്‍ സ്വതന്ത്രമാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
ഫാഷിസ്റ്റ് ശക്തികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും രണ്ടാം ലോകയുദ്ധത്തിന് കാരണമായി എങ്ങനെയൊക്കെ?
1.ജര്‍മ്മനിയും ഇറ്റലിയും സ്വീകരിച്ച ആക്രമണ പദ്ധതികള്‍
2.സൈനികസഖ്യങ്ങള്‍
3.സര്‍വരാഷ്ട്രസഖ്യത്തിന്റെ വിജയം
4.പ്രീണന നയം
ഒന്നാംലോക യുദ്ധാനന്തരം ഉദയം ചെയ്ത ഫാസിസം ലോക സമാധാനത്തിന് ഭീഷണിയായിരുന്നു. ഇതിന്റെ പ്രത്യേകതകൾ ഇവയിൽ ഏതെല്ലാമായിരുന്നു?
1.ജനാധിപത്യത്തോടുള്ള വിരോധം
2.യുദ്ധത്തെ മഹത്ത്വവൽക്കരിക്കൽ
3.വംശ മഹിമ ഉയർത്തിപ്പിടിക്കൽ
4.ഭൂതകാലത്തെ പ്രകീര്‍ത്തിക്കല്‍
രണ്ടാം ലോക യുദ്ധാനന്തരം ഒരു സാമ്പത്തിക ശക്തിയായി അമേരിക്ക മാറാനിടയായ സാഹചര്യം എന്തെല്ലാമാണ്?
1.യുദ്ധക്കെടുതി അനുഭവിക്കാത്ത രാജ്യം.
2.യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്ന് വായ്പ നേടി.
3.ആഗോളവിനിമയത്തിന്റെ അടിസ്ഥാനം അമേരിക്കൻ ഡോളറായി മാറി.
ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:
1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.
2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം
വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:
1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.
3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു
4.അമിതോല്പാദനം
മിച്ചോല്‍പാദനം കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചതെങ്ങനെ?. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:
1.ഉത്പന്നങ്ങൾ വിറ്റഴിക്കാന്‍ ആഭ്യന്തരകമ്പോളം മതിയായിരുന്നില്ല.
2.യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.
3.യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കച്ചവട ആധിപത്യം.
4.രാഷ്ട്രീയ അധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് ചൂഷണം.
5.രാജ്യങ്ങളെ കോളനികളാക്കി.
തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിലൊന്നായ മാച്ചുപിച്ചു വിൽ എന്തെല്ലാം കാഴ്ചകൾ കണ്ടു എന്നാണ് പാബ്ലോ നെരൂദ തന്റെ കവിതയിലൂടെ വിവരിക്കുന്നത് ?
1.വിഭവങ്ങളുടെ അഭാവം
2.ചോള കൃഷി ഉണ്ടായിരുന്നു
3.ചെമ്മരിയാടുകളെ വളർത്തിയിരുന്നു
4.വ്യാപാരത്തിലൂടെ സമ്പത്ത് നേടിയിരുന്നു
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച റൂസോ എന്ന ചിന്തകനുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:
1.സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.
2.ജനങ്ങളാണ് പരമാധികാരി എന്ന് പ്രസ്താവിച്ചു.
ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?
1.ഏകാധിപത്യം,
2.ധൂര്‍ത്ത്
3.ജനാധിപത്യം
4.ആഡംബര ജീവിതം
'ഫ്രാൻസ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1.പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു
2.യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി
3.രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.
4.ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തില്‍ എഴുതുക.
1.റഷ്യന്‍ വിപ്ലവം
2.സോവിയറ്റ് യൂണിന്റെ രൂപീകരണം
3.രക്തരൂക്ഷിതമായ ഞായറാഴ്ച്ച
4.റഷ്യ – ജപ്പാന്‍ യുദ്ധം
ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?
1.അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം
2.ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.
1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം
2.പാരീസ് ഉടമ്പടി
3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്
4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം
അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.
2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.
3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം
4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം
ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളില്‍ ചെലുത്തിയ സ്വാധീനം എന്തെല്ലാമായിരുന്നു?
1.മധ്യവര്‍ഗത്തിന്റെ വളര്‍ച്ച , ഫ്യുഡലിസത്തിന്റെ അന്ത്യം , ദേശീയത
2.കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
3.പുരോഹിതന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം
4.ബാങ്ക് ഓഫ് ഫ്രാന്‍സ്
പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കര്‍ഷകരും തൊഴിലാളികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടി വന്നു. എന്തുകൊണ്ട്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:
1.സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം.
2.കുറഞ്ഞ ഉല്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.
3.കര്‍ഷകരുടെ നികുതിഭാരം വര്‍ധിച്ചു.
4.വ്യവസായങ്ങള്‍ വിദേശികള്‍ നിയന്ത്രിച്ചു.
ഒന്നാംലോക യുദ്ധത്തിലെ റഷ്യയുടെ പങ്കാളിത്തം 1917 ലെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?.ശരിയായ കാരണങ്ങൾ കണ്ടെത്തുക?
1.ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി
2.സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്തി
3.പട്ടണത്തില്‍ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
4.സൈനികരുടെ പിന്തുണ
ഫെബ്രുവരി വിപ്ലവത്തിനു ശേഷവും മറ്റൊരു വിപ്ലവത്തിന് റഷ്യന്‍ ജനത തയാറായതെന്തുകൊണ്ട്?.ശരിയായ കാരണങ്ങൾ കണ്ടെത്തുക:
1.ഒന്നാംലോക യുദ്ധത്തില്‍നിന്നും റഷ്യ പിന്‍മാറുക.
2.പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുക.
3.ഫാക്ടറി പൊതുസ്വത്താക്കി മാറ്റുക.
റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു?
1.ഒന്നാംലോക യുദ്ധത്തില്‍ ശക്തമായി തുടർന്നു
2.ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു
3.ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.
ചിയാങ്ങ് കൈഷക്കിന്റെ നയങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കാനുള്ള കാരണമെന്ത്? ശരിയായ പ്രസ്താവന കണ്ടെത്തുക:
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക:
1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
2. ലോങ് മാര്‍ച്ച്
3. ബോക്സര്‍ കലാപം
4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
കറുപ്പു വ്യാപാരത്തെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ മാര്‍ഗമായി ചൈനയില്‍ ഉപയോഗിച്ചത് എങ്ങനെ?
1.ഇംഗ്ലീഷ് വ്യാപാരികള്‍ നഷ്ടം പരിഹരിക്കാന്‍ ചൈനയിലേക്ക് കറുപ്പ് ഇറക്കുമതി ചെയ്തു.
2.ഇത് ചൈനയുടെ വ്യാപാരത്തെയും ചൈനീസ് ജനതയുടെ മാനസിക നിലയെയും അനുകൂലമായി സ്വാധീനിച്ചു.
3.സാമ്പത്തികമായും മാനസികമായും ചൈനീസ് ജനത അടിമത്തത്തിലായി.
യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:
1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു
2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു
3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.
4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.
1789-ല്‍ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചു ചേര്‍ത്തില്ലായിരുന്നുവെങ്കിലും ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. എന്തെല്ലാമായിരുന്നു അതിന് കാരണങ്ങൾ?
1.ഏകാധിപത്യ ഭരണം
2.സാമൂഹിക സാമ്പത്തിക അസമത്വം
3.മൂന്ന് എസ്റ്റേറ്റുകള്‍
4.ചിന്തകന്മാരും അവരുടെ ആശയങ്ങളും
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക.
ഫെബ്രുവരി വിപ്ലവാനന്തരം റഷ്യയില്‍ അധികാരത്തില്‍വന്ന താല്‍ക്കാലിക ഗവണ്‍മെന്റിനെ ബോള്‍ഷെവിക്കുകള്‍ എതിര്‍ത്തതെന്തുകൊണ്ട്?
1.ഒന്നാം ലോകയുദ്ധത്തില്‍നിന്ന് പിന്‍മാറിയില്ല
2.റഷ്യയില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല