ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.
2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?
1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം
2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.
3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.
4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.