Updated on: 14 May 2024

Share

whatsapp icon

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് 2024

ബാങ്കിൽ ജോലി നേടുക എന്ന സ്വപ്നത്തിനായി ഒരുപാട് ഉദ്യോഗാർത്ഥികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് . ഒരു ഡിഗ്രി യോഗ്യതയെങ്കിലും ഉള്ളവർക്ക് മാത്രമാണ്  ബാങ്ക് ജോലി എന്നത് ചിലരുടെയെങ്കിലും ധാരണയാണ് . ഡിഗ്രി ഇല്ലാത്തവർക്ക് ബാങ്കിൽ ജോലി നേടാനുള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത് . കേരള ബാങ്കിൽ ഓഫീസ് അറ്റൻഡൻ്റ് എന്ന തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണിപ്പോൾ .ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം .

ഏപ്രിൽ മാസം 9 നാണ് അപേക്ഷ ആരംഭിച്ചത് . മെയ് 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം . ഈ ലേഖനത്തിൽ നാം വിശകലനം ചെയ്യുന്നത് ഈ തസ്തികക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത ,പ്രായപരിധി എന്നിവയും ഈ തസ്തികയെകുറിച്ചുള്ള കൂടുതൽ വിവരങ്ങളും ആണ് . ഏതൊരു പരീക്ഷക്കും അത്യാവശ്യമായി മനസിലാക്കേണ്ട ഒന്നാണ് സിലബസ് . അതിനാൽ സിലബസിനെക്കുറിച്ചും ഈ ലേഖനത്തിൽ വിശദമാക്കുന്നു 

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് 2024 ഒറ്റനോട്ടത്തിൽ

ബോർഡിന്റെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ
വകുപ്പ് കേരള ബാങ്ക്
പോസ്റ്റിന്റെ പേര് ഓഫീസ് അറ്റൻഡൻ്റ്
കാറ്റഗറി നമ്പർ 065/2024, 066/2024
ശമ്പളം ₹16500-44050/-
ഒഴിവുകളുടെ എണ്ണം 125
യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം കൂടാതെ ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്.
പ്രായപരിധി 18-40
അപേക്ഷ ആരംഭിക്കുന്ന തീയതി 09 ഏപ്രിൽ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി 15 മെയ് 2024
ആപ്ലിക്കേഷൻ മോഡ് ഓൺലൈനിൽ അപേക്ഷിക്കുക
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ.
ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in

യോഗ്യത

  • ഏഴാം ക്ലാസ് പാസായിരിക്കണം കൂടാതെ ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്.

പ്രായപരിധി

തസ്തികയുടെ കുറഞ്ഞ പ്രായപരിധി 18-40 വയസ്സാണ്. ഇത് മറ്റൊരു റിസർവേഷൻ ഇല്ലാത്ത  വിഭാഗം ഉദ്യോഗാർത്ഥികൾക്കുള്ളതാണ്, കൂടാതെ SC/ST/OBC/PwD ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാർ നിയമപ്രകാരമുള്ള  ഇളവിനുള്ള വ്യവസ്ഥയുണ്ട്.

ശമ്പളം

16500 മുതൽ 44050/- വരെയാണ് ഈ തസ്‌തിക്കു ലഭിക്കുന്ന ശമ്പള  സ്കയിൽ . അടിസ്ഥാന ശമ്പളത്തിന് പുറമേ, വിവിധ ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കാൻ സാധ്യതയും ഉണ്ട് 

ഒഴിവുകളുടെ എണ്ണം

സാധാരണ പി എസ് സി ഏതെങ്കിലും തസ്തികയുടെ വിജ്ഞാപനം പുറത്തിറക്കുന്ന സമയത്തു അപ്രതീക്ഷിത ഒഴിവുകൾ എന്നാണ് പറയുന്നത് . എന്നാൽ ഈ തസ്തികയുടെ വിജ്ഞാപനത്തിൽ 125 ഒഴിവുകൾ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് . റാങ്ക് ലിസ്റ്റിന്റെ കാലാവധി  ഏറ്റവും കുറവ് 1 വർഷവും കൂടി വന്നാൽ 3  വർഷവും ആയിരിക്കും എന്ന്  വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട് അതിനാൽ ഒഴിവുകളുടെ എണ്ണം കൂടാനും കൂടുതൽ പേർക്ക് ജോലി കിട്ടാനും  സാധ്യത ഉണ്ട്  

പരീക്ഷയെക്കുറിച്ചറിയാം

ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്കും ഡിഗ്രി നേടാൻ കഴിയാത്തവർക്കും ഉള്ള അവസരമാണിത് . ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല എന്നുമുള്ളതു കൊണ്ട് മറ്റുള്ള ബാങ്ക് ജോലിക്കുള്ള കോമ്പറ്റിഷൻ ഈ പരീക്ഷക്ക് ഉണ്ടാവില്ല. എങ്കിൽക്കൂടി മികച്ച മത്സര നിലവാരം പുലർത്തുന്ന പരീക്ഷയാണിത് . കൂടാതെ കേരള  PSC യിലെ LGS പരീക്ഷയ്ക്കായി തയ്യറെടുക്കുന്നവർ ഈയൊരു തസ്തികയിലേക്കു അപേക്ഷിക്കാൻ ശ്രമിക്കണം . കാരണം LGS പരീക്ഷക്കുള്ള സിലബസ് തന്നെയാണ് ഈ പരീക്ഷക്ക്‌ ഉള്ളത് .

ജോലി രീതി 

 ജോലി ചെയ്യുന്ന ബാങ്കിന്റെ  സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ കേരള ബാങ്ക് ഓഫീസ് അറ്റൻഡർമാർ നിർണായക പങ്ക് വഹിക്കുന്നു . ജോലിസ്ഥലത്ത്  അവരുടെ  കാര്യക്ഷമത ഉറപ്പാക്കുന്ന നിരവധി  ജോലികൾ ചെയ്യേണ്ടത്  അവരുടെ  ഉത്തരവാദികളാണ്. ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുക , ബാങ്കിൽ വരുന്ന കസ്റ്റമേഴ്സിന്റെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുക , അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഹായിക്കുക  തുടങ്ങിയ അവരുടെ ഉത്തരവാദിത്വങ്ങളാണ് . ബാങ്ക് ഇടപാടുകാർക്കും സഹപ്രവർത്തകർക്കും ആവശ്യമായ പിന്തുണ നൽകുന്നതിനും കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റുകൾ പ്രധാന പങ്കുവഹിക്കുന്നു. 

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്, എഴുത്ത് പരീക്ഷയും ,document verification നും . ആദ്യമായി വിവിധ ഘട്ടങ്ങളിലായി വിവിധ ജില്ലകളിൽ എഴുത്തുപരീക്ഷ നടത്തും . എഴുത്തുപരീക്ഷയിൽ  ഉന്നത മാർക്ക് നേടി വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ഓരോ ജില്ലയിലെയും അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. അതിനു ശേഷം സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് വിളിക്കും അതായത് document verification ന്.

അപേക്ഷിക്കുന്ന രീതി

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് (താഴെ CLICK HERE എന്ന ലിങ്ക്  ) സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം. ഇതിനോടകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ പ്രൊഫൈല്‍ ലോഗിൻ വഴി അപേക്ഷിക്കാവുന്നതാണ്‌.

                                      CLICK HERE

  • Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ  065/2024, 066/2024 കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ PERSONAL DETAILS  , വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും  പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • പിന്നീടുള്ള ആവശ്യങ്ങൾക്കായി  അപേക്ഷയുടെ  പ്രിന്റ് ഔട്ട് എടുക്കുക

 

Frequently Asked Questions

1.

When is the last date of Kerala bank office attendant 2024 ?

A. The last date to apply for the Kerala State Co-Operative Bank Limited Clerk and Office Attendant exam is May 15, 2024.

Related Contents: