പരീക്ഷ തീയതി 

ജനുവരി ഒന്നാം തീയതി ഈ വർഷത്തെ പി എസ് സി  പരീക്ഷകളുടെ പരീക്ഷ കലണ്ടർ വന്ന സമയത്ത്  അതിൽ   ജൂലൈ -സെപ്റ്റംബർ -ൽ പരീക്ഷ ഉണ്ടാകുമെന്നാണ് ഈ പരീക്ഷ കലണ്ടറിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിച്ചത് .കഴിഞ്ഞ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നത് 2022 ൽ ആണ് .2025 ലാണ് അവസാനിക്കുന്നത് . ഒരു പുതിയ  റാങ്ക് ലിസ്റ്റിന്റെ ആവശ്യകത എന്നുള്ള രീതിയിൽ തീർച്ചയായിട്ടും ഈ മാസങ്ങളിൽ തന്നെ നടക്കാനാണ് കൂടുതൽ സാധ്യത എന്നും നാം മനസിലാക്കിയിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷ തീയതി പുറത്തു വന്നു  .നാം പ്രതീക്ഷിച്ചതു പോലെ തന്നെ ജൂലൈ മാസത്തിൽ തന്നെയാണ് രണ്ടു പരീക്ഷയും നടക്കുന്നത് 'കഴിഞ്ഞ വർഷത്തിൽ നടന്നത് പോലെ തന്നെ ആദ്യം നടക്കുന്നത്  UP ASSISTANT പരീക്ഷയാണ് .ജൂലൈ 6 നാണു ഈ പരീക്ഷ .എല്ലാ ജില്ലക്കാർക്കും അന്ന് തന്നെയാണ് പരീക്ഷ .അതുകഴിഞ്ഞു 14 ദിവസം കഴിഞ്ഞാണ് LP SCHOOL ASSISSTANTപരീക്ഷ .അതായത് ജൂലൈ 20 ന് 

CONFIRMATION തീയതി 

പരീക്ഷ നടക്കുന്നതിനു മുൻപ് അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി Confirmation നൽകേണ്ടതാണ്. അപ്രകാരം Confirmation നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, ലഭ്യമാകുകയുള്ളു ..നിശ്ചിത സമയത്തിനുള്ളിൽ Confirmation  നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . LP SCHOOL ASSISSTANTപരീക്ഷ എഴുതുന്നവർക്കും U P SCHOOL ASSISSTANTപരീക്ഷ എഴുതുന്നവർക്കും  Confirmation കൊടുക്കേണ്ട തീയതി ഒന്നാണ് .ഏപ്രിൽ 22 മുതൽ മെയ് 11  വരെ Confirmation  കൊടുക്കാം .പലരും മറന്നുപോകുന്ന ഒരു കാര്യമാണ് Confirmation കൊടുക്കുന്ന കാര്യം . തീർച്ചയായും മറക്കാതെ ഈ ദിവസങ്ങളിൽ  Confirmation കൊടുക്കാൻ ശ്രമിക്കുക .

ഓർമിക്കേണ്ട തീയതികൾ 

LP SCHOOL ASSISTANT

പരീക്ഷാ തീയതി

ജൂലൈ 6

CONFIRMATION തീയതി 

ഏപ്രിൽ 22 മുതൽ മെയ് 11  വരെ 

അഡ്മിറ്റ് കാർഡ് റിലീസ് തീയതി

ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല 

LP SCHOOL ASSISTANT

പരീക്ഷാ തീയതി

ജൂലൈ 6

CONFIRMATION തീയതി 

ഏപ്രിൽ 22 മുതൽ മെയ് 11  വരെ 

അഡ്മിറ്റ് കാർഡ് റിലീസ് തീയതി

ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല 

ഹാൾടിക്കറ്റ് തീയതി

പരീക്ഷാ കേന്ദ്രത്തിന്റെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ സമയം, സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പരീക്ഷാ ദിവസം ഹാൾടിക്കറ്റ് നിർബന്ധമാണ്.പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പാസ്സ്‌വേർഡ്‌ ,യൂസർ ഐഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്തു  അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാം. 

Related Contents: