App Logo

No.1 PSC Learning App

1M+ Downloads

Updated on: 30 Apr 2025

Share

Share on WhatsApp

കേരള PSC LD ടൈപ്പിസ്റ്റ്

Table of Contents

    എസ്എസ്എൽസി കഴിഞ്ഞാൽ ടൈപ്പ് റൈറ്റിങ്, ഒരുകാലത്തെ ട്രെൻഡ് ഇങ്ങനെയായിരുന്നു. പിന്നീട് കംപ്യൂട്ടറും ലാപ്ടോപ്പും സ്മാർട് ഫോണുകളും വന്നപ്പോൾ ടൈപ്പ് റൈറ്റിങ് പഠനം ആർക്കും വേണ്ടാതായി . എന്നാൽ കേരള പി എസ് സി ഇപ്പോഴും ചില തസ്തികളിൽ ടൈപ്പ് റൈറ്റിങ്  യോഗ്യത ആവശ്യപെടുന്നുണ്ട് . അതിൽ  ഒന്നാണ് എൽഡി ടൈപ്പിസ്റ്റ്. ടൈപ്പ് റൈറ്റിങ്‌ യോഗ്യതയുള്ള ആർക്കും സർക്കാർ ജോലി നേടാനുള്ള അവസരം നൽകുന്ന ഒരു തസ്തികയാണിത് . ഈ തസ്തികയുടെ വിശദാംശങ്ങളും ഈ ജോലി ലഭിക്കുന്നതിനായി എഴുതേണ്ട പരീക്ഷയുടെ വിശദാംശങ്ങളും നമുക്ക് നോക്കാം .

    നോട്ടിഫിക്കേഷൻ 

    2023 ഡിസംബറിലാണ് നോട്ടിഫിക്കേഷൻ വന്നത് . 684/2023 എന്ന കാറ്റഗറി നമ്പറിലാണ് നോട്ടിഫിക്കേഷൻ വന്നത് .  പരീക്ഷയുടെ തീയതി ജനുവരി ആദ്യം പുറത്തിറങ്ങി. ഇതിൻ പ്രകാരം ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലാണ് പരീക്ഷ നടക്കുന്നത് . ഇനിയും രണ്ടോ മൂന്നോ മാസങ്ങളോളം പഠിക്കാൻ സമയമുണ്ട്  . ചിട്ടയായ പഠനക്രമവും മികച്ച പരിശ്രമവും  ഉണ്ടെങ്കിൽ, ആർക്കും ഈ പരീക്ഷ എളുപ്പത്തിൽ മറികടക്കാൻ കഴിയും. ഈ തസ്തികയുടെ വിശദാംശങ്ങളും ഈ ജോലി ലഭിക്കുന്നതിനായി എഴുതേണ്ട പരീക്ഷയുടെ വിശദാംശങ്ങളും നമുക്ക് നോക്കാം .

    വിദ്യാഭ്യാസ യോഗ്യത

    • ഏതെങ്കിലും വിഷയത്തിൽ ബിരുദം.

    • ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്) (KGTE) ലോവർ അല്ലെങ്കിൽ തത്തുല്യം.

    • ടൈപ്പ് റൈറ്റിംഗ് (മലയാളം) (KGTE) ലോവർ അല്ലെങ്കിൽ തത്തുല്യം.

    • കേരള സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള  6 മാസത്തിൽ കുറയാത്ത  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA).

    പ്രായപരിധി

    18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാം . 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പിന്നാക്ക സമുദായങ്ങൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും  ഇളവിന് അർഹതയുണ്ട്. OBC വിഭാഗക്കാർക്ക് 39 വയസ്സ് വരെയും SC/ST വിഭാഗക്കാർക്ക് 41 വയസ്സു വരെയും അപേക്ഷിക്കാം.

    ശമ്പളം 

    27,200-73,600/- രൂപയാണ്  എൽഡി ടൈപ്പിസ്റ്റ്  പ്രതിമാസ ശമ്പള സ്കയിൽ . 27,200 തുടക്ക ശമ്പളമെങ്കിലും  എല്ലാ അലവൻസുകളും ചേർത്ത്  ഈ അടിസ്ഥാനശമ്പളത്തിൽ കൂടുതൽ നമുക്ക്  ആദ്യ മാസങ്ങളിൽ തന്നെ കയ്യിൽ ലഭിക്കും .