ഒരു ടീച്ചർ ആകണമെന്നത് ചിലരുടെയെങ്കിലും ആഗ്രഹമാണ് കേരള സർക്കാരിന്റെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കാൻ കിട്ടിയാൽ കൂടുതൽ സന്തോഷം .അങ്ങനെയുള്ളവർക്ക് പ്രതീക്ഷ നൽകികൊണ്ട് കേരള പി എസ് സി LP/UP ASSISTANT NOTIFICATION ഡിസംബർ 29 ന് NOTIFICATION പുറത്തു വിട്ടിരുന്നു .LP ASSISTANT എന്ന തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷൻ 709 / 2023 എന്ന കാറ്റഗറി നമ്പറിലാണ് വന്നത് .UP ASSISTANT എന്ന തസ്തികയിലേക്കുള്ള കാറ്റഗറി നമ്പർ 707 / 2023 ആയിരുന്നു ഏറ്റവും കൂടുതൽ പേർ എഴുതുന്ന എൽഡി ക്ലാർക്ക് എന്ന പി എസ് സി പരീക്ഷയുടെ അഞ്ചിലൊന്നു പേർ മാത്രം എഴുതുന്നതാണ് എൽപി, യുപി പരീക്ഷ. അതുകൊണ്ടു തന്നെ നിയമനസാധ്യത കൂടുതലാണ് .ചിട്ടയായ പഠനത്തിലൂടെ നമുക്ക് നേടിയെടുക്കാം.പരീക്ഷ തീയതിയുമായി ബന്ധപ്പെട്ട കൂടുതൽ informationഇപ്പോൾ പുറത്തു വന്നിട്ടുണ്ട് . ഈ ലേഖനത്തിൽ അത് വിശകലനം ചെയ്യുന്നുണ്ട് .കൂടാതെ ഈ പരീക്ഷക്ക് വേണ്ട സിലബസും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കേരള PSC എൽപി /യുപി 2024 | |
സ്ഥാപനം | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
റിക്രൂട്ട്മെന്റ് | ഡയറക്റ്റ് റിക്രൂട്ട്മെന്റ് |
കാറ്റഗറി നമ്പർ | LP SCHOOL ASSISTANT-709 / 2023 UP SCHOOL ASSISTANT-707 / 2023 |
തസ്തികയുടെ പേര് | LP/UP/SCHOOL ASSISTANT |
പ്രായപരിധി | 18-40 |
ഒഴിവുകളുടെ എണ്ണം | കണക്കാക്കിയിട്ടില്ല |
യോഗ്യത | LP SCHOOL ASSISTANT-SSLC,PLUS TWO,KTET UP SCHOOL ASSISTANT-SSLC,PLUS TWO,KTET,DEGREE,,B Ed CTET/ NET/ SET/ M. Phil/Ph. D.എന്നി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം |
ജോലി സ്ഥലം | കേരളം |
ശമ്പളം | 35600-77400 |
ഔദ്യോഗിക വെബ്സൈറ്റ് |
ജനുവരി ഒന്നാം തീയതി ഈ വർഷത്തെ പി എസ് സി പരീക്ഷകളുടെ പരീക്ഷ കലണ്ടർ വന്ന സമയത്ത് അതിൽ ജൂലൈ -സെപ്റ്റംബർ -ൽ പരീക്ഷ ഉണ്ടാകുമെന്നാണ് ഈ പരീക്ഷ കലണ്ടറിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിച്ചത് .കഴിഞ്ഞ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നത് 2022 ൽ ആണ് .2025 ലാണ് അവസാനിക്കുന്നത് . ഒരു പുതിയ റാങ്ക് ലിസ്റ്റിന്റെ ആവശ്യകത എന്നുള്ള രീതിയിൽ തീർച്ചയായിട്ടും ഈ മാസങ്ങളിൽ തന്നെ നടക്കാനാണ് കൂടുതൽ സാധ്യത എന്നും നാം മനസിലാക്കിയിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷ തീയതി പുറത്തു വന്നു .നാം പ്രതീക്ഷിച്ചതു പോലെ തന്നെ ജൂലൈ മാസത്തിൽ തന്നെയാണ് രണ്ടു പരീക്ഷയും നടക്കുന്നത് 'കഴിഞ്ഞ വർഷത്തിൽ നടന്നത് പോലെ തന്നെആദ്യം നടക്കുന്നത് UP ASSISTANT പരീക്ഷയാണ് .ജൂലൈ 6 നാണു ഈ പരീക്ഷ .എല്ലാ ജില്ലക്കാർക്കും അന്ന് തന്നെയാണ് പരീക്ഷ .അതുകഴിഞ്ഞു 14 ദിവസം കഴിഞ്ഞാണ് LP SCHOOL ASSISSTANTപരീക്ഷ .അതായത് ജൂലൈ 20 ന്
CONFIRMATION തീയതി
പരീക്ഷ നടക്കുന്നതിനു മുൻപ് അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി Confirmation നൽകേണ്ടതാണ്. അപ്രകാരം Confirmation നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, ലഭ്യമാകുകയുള്ളു ..നിശ്ചിത സമയത്തിനുള്ളിൽ Confirmation നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . LP SCHOOL ASSISSTANTപരീക്ഷ എഴുതുന്നവർക്കും U P SCHOOL ASSISSTANTപരീക്ഷ എഴുതുന്നവർക്കും Confirmation കൊടുക്കേണ്ട തീയതി ഒന്നാണ് .ഏപ്രിൽ 22 മുതൽ മെയ് 11 വരെ Confirmation കൊടുക്കാം .പലരും മറന്നുപോകുന്ന ഒരു കാര്യമാണ് Confirmation കൊടുക്കുന്ന കാര്യം . തീർച്ചയായും മറക്കാതെ ഈ ദിവസങ്ങളിൽ Confirmation കൊടുക്കാൻ ശ്രമിക്കുക .
LP SCHOOL ASSISTANT
പരീക്ഷാ തീയതി | ജൂലൈ 6 |
CONFIRMATION തീയതി | ഏപ്രിൽ 22 മുതൽ മെയ് 11 വരെ |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല |
UP SCHOOL ASSISTANT
പരീക്ഷാ തീയതി | ജൂലൈ 6 |
CONFIRMATION തീയതി | ഏപ്രിൽ 22 മുതൽ മെയ് 11 വരെ |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല |
ഹാൾടിക്കറ്റ് തീയതി
പരീക്ഷാ കേന്ദ്രത്തിന്റെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ സമയം, സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പരീക്ഷാ ദിവസം ഹാൾടിക്കറ്റ് നിർബന്ധമാണ്.പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പാസ്സ്‌വേർഡ് ,യൂസർ ഐഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്തു അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പട്ടികജാതി/പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക സമുദായങ്ങൾ ശാരീരികമായി വെല്ലുവിളികൾ ഉള്ളവർ, എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും
എത്ര ശമ്പളമാണ് എൽപി യുപി അധ്യാപകർക്ക് ലഭിക്കുന്നത് എന്ന് നോക്കാം .ജോലി ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 35,600 രൂപയ്ക്കും 77400 രൂപയ്ക്കും ഇടയിലാണ് ശമ്പളം അതായത് ബേസിക് സാലറിയാണ് 35600 അതിൻറെ കൂടെ ഹൗസ് അലവൻസ് ,ഡിയർ അലവൻസ്, തുടങ്ങിയ മറ്റു അലവൻസുകളും ചേർത്ത് തുടക്കത്തിൽ തന്നെ 41000 ലഭിക്കും
LP ASSISTANT
എസ്എസ്എൽസി , അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷയോ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ പരീക്ഷകളിലോ വിജയിച്ചിരിക്കണം.
ഉദ്യോഗാർത്ഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ടി ടി സി ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥി കേരള സർക്കാർ നടത്തുന്ന കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) വിജയിച്ചിരിക്കണം.
UP ASSISTANT
എസ്എസ്എൽസി , അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷയോ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ പരീക്ഷകളിലോ വിജയിച്ചിരിക്കണം.
കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോ അംഗീകരിച്ചതോ ആയ ബിരുദം.
ഉദ്യോഗാർത്ഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ B Ed ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥി കേരള സർക്കാർ നടത്തുന്ന കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) വിജയിച്ചിരിക്കണം.
NOTE:CTET/ NET/ SET/ M. Phil/Ph. D.എന്നി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതോടൊപ്പം അവരുടെ വ്യക്തിത്വവും കഴിവും വികസിപ്പിക്കാൻ സഹായിക്കുന്നത് ഒരു ടീച്ചറുടെ ജോലിയാണ് .പഠിപ്പിക്കാൻ മാത്രമല്ല അത് എളുപ്പത്തിലും അർത്ഥവത്തായതുമായ രീതിയിൽ കുട്ടികൾക്ക് എങ്ങനെ മനസിലാക്കി കൊടുക്കണമെന്നും അവർക്കറിയണം .വിദ്യാർത്ഥികളുടെ പഠനത്തിനുള്ള പുരോഗതി വിലയിരുത്തുകയും അത് രേഖപ്പെടുത്തുകയും ഗ്രേഡുകളും ഫീഡ്‌ബാക്കും നൽകുകയും ചെയ്യുക,മറ്റ് അധ്യാപകരുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ടവരുമായും സഹകരിക്കുകയും മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്യുക,ക്ലാസ്സുമായി ബന്ധപ്പെട്ട ഔട്ട്ഡോർ പ്രവർത്തനങ്ങളും ഇവന്റുകളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക,വിദ്യാർത്ഥികളുടെ പെരുമാറ്റവും മാനസികാവസ്ഥയും മനസ്സിലാക്കി അവർക്കു വേണ്ട മാനസിക സപ്പോർട് നൽകുക .സെമിനാറുകളിലും കോൺഫറൻസുകളിലും മറ്റും പങ്കെടുത്ത് പ്രൊഫഷണൽ വൈദഗ്ധ്യവും അറിവും വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുക,എന്നിവയൊക്കെയാണ് ഇവരുടെ ജോലി രീതി
യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയുള്ള തെരെഞ്ഞെടുപ്പ് രീതിയാണ് ഇതിലുള്ളത് .അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
എഴുത്തുപരീക്ഷ: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്തുപരീക്ഷയിൽ സാധാരണയായി മെയിൻ പരീക്ഷ ഉൾകൊള്ളുന്ന ഒരൊറ്റ ഘട്ടം മാത്രമേ ഉൾപ്പെടുന്നുള്ളൂ
ഡോക്യുമെന്റ് വെരിഫിക്കേഷൻ : എഴുത്തുപരീക്ഷയ്ക്ക് ശേഷം, യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കുന്നു. ഈ ഘട്ടത്തിൽ, ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഐഡന്റിറ്റി പ്രൂഫ്, മറ്റ് പ്രസക്തമായ രേഖകൾ എന്നിവ ഉൾപ്പെടെ അവരുടെ യഥാർത്ഥ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.
റാങ്ക് ലിസ്റ്റ് : എഴുത്തുപരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. റാങ്ക് ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും .ഒഴിവുകളുടെ എണ്ണമനുസരിച്ചു ക്രമമനുസരിച്ചു ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനു ക്ഷണിക്കും