App Logo

No.1 PSC Learning App

1M+ Downloads

Updated on: 30 Apr 2025

Share

Share on WhatsApp

University Assistant exam notification download 2022-2023 [pdf]

Table of Contents

    യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നിരിക്കുകയാണ്. 2023-ലെ ഒരു പ്രധാനപ്പെട്ട degree level പരീക്ഷയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ. 

    2019-ലാണ് അവസാനമായി ഈ പരീക്ഷ നടന്നത്. എഴുനൂറിലധികം വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുകയും ചെയ്തു. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനിയും കഴിഞ്ഞിട്ടില്ല, അത് കൊണ്ട് ഇനിയും നിയമനം നടക്കാനുള്ള സാധ്യതയുണ്ട്.
    2023-ലെ പരീക്ഷയിൽ ഏകദേശം 1000+ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

     

    ജോലിയുടെ പ്രൊമോഷൻ (Promotion) സാധ്യത

    സർവകലാശാല അസിസ്റ്റന്റ് ആയിട്ട് നിങ്ങൾ ജോലിക്ക് കയറിയാൽ ജോയിന്റ് റെജിസ്ട്രർ എന്ന ഉയർന്ന പോസ്റ്റ് വരെ നിയമന സാധ്യതയുണ്ട്. താഴെ നൽകിയ പോസ്റ്റുകളിലേക്കാണ്പ്രൊമോഷൻ ലഭിക്കുക.

    • University Assistant

    • Senior Grade Assistant

    • Assistant section officer

    • Section officer

    • Assistant registrar

    • Assistant registrar (Higer Grade)

    • Deputy registrar

    • Joint Registrar

     

    University Assistant exam application last date

    അപേക്ഷിക്കേണ്ട അവസാന തീയതി:  2023 ജനുവരി 4, ബുധനാഴ്ച അർദ്ധ രാത്രി 12 മണി വരെ.
    2022 ഡിസംബർ 3 മുതൽ നിങ്ങളുടെ psc തുളസി പ്രൊഫൈലിൽ ഈ നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ട്.

     

    University Assistant exam date

    പ്രിലിമിനറി, മൈൻസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് psc പരീക്ഷ നടത്തുന്നത്. ആദ്യ ഘട്ടത്തിന്റെ പരീക്ഷ തീയതി വന്നു.

    3 ഘട്ടമായാണ് പ്രിലിമിനറി പരീക്ഷ നടത്തുന്നത്. അവയുടെ തീയതി താഴെ നൽകുന്നു.

    Stage I പരീക്ഷയുടെ തീയതി : 29 ഏപ്രിൽ 2023

    Stage II പരീക്ഷയുടെ തീയതി : 13 മെയ്  2023

    Stage III പരീക്ഷയുടെ തീയതി : 27 മെയ്  2023

     

    Exam Stage

    Date

    Exam time

    Admission ticket available from

    Stage I

    29 April 2023

    1.30 pm to 3.15 pm

    -

    Stage II

    13 April 2023

    1.30 pm to 3.15 pm

    29 April 2023

    Stage III

    27 April 2023

    1.30 pm to 3.15 pm

    12 May 2023


    കൂടുതലായി അറിയാൻ ഇവിടെ  ക്ലിക്ക് ചെയ്തു അറിയാവുന്നതാണ്.

     

    Eligibility Criteria
    ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
    ഇഗ്നോ പോലെയുള്ള സർവകലാശാലയിൽ നിന്നുമുള്ള ഡിഗ്രിയും പരിഗണിക്കും.

     

    Age Limit

    18 വയസിനും 36 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
    (2 ജനുവരി 1986 നും  1 ജനുവരി 2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം)

    *പിന്നാക്ക വിഭാഗക്കാർക്ക് വയസ്സിൽ ഇളവുകളുണ്ട്. അതിന്റെ പട്ടിക താഴെ നൽകിയിട്ടുണ്ട്.

    Category

    Age Limit

    Date of birth

    General

    18 - 36 

    02/Jan/1986 - 01/Jan/2004

    Backward class

    18 - 39

    02/Jan/1983 - 01/Jan/2004

    SC/ST

    18-41

    02/Jan/1981 - 01/Jan/2004

     

     

    University Assistant Salary
    നോട്ടിഫിക്കേഷൻ പ്രകാരം : 39,300 മുതൽ 83,000 വരെ.

    ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റെ basic pay 39,300 ആണെങ്കിലും, DA, HRA എന്നിവ കൂട്ടുമ്പോൾ ഏകദേശം 45000+ രൂപയോളം തുടക്കത്തിൽ തന്നെ ഒരു മാസം ശമ്പളമായി ലഭിക്കും.

     

    മുകളിൽ നൽകിയ വീഡിയോയിൽ പരീക്ഷയുടെ രീതികളും മറ്റ് പ്രധാനപ്പെട്ട വസ്തുതകളും നൽകിയിട്ടുണ്ട്. 

     

    Download Notification

    ഇവിടെ ക്ലിക്ക് ചെയ്‌തു കൊണ്ട് നോട്ടിഫിക്കേഷൻ download ചെയ്യാവുന്നതാണ്.

     

    Download University Assistant Syllabus

    2023 ജനുവരിയിലാണ് സിലബസ് കേരള പി.എസ്.സി പുറത്തിറക്കിയത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർ നിർബന്ധമായും സിലബസ് അറിഞ്ഞിരിക്കണം, കാരണം ഏതെല്ലാം വിഷയങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ചോദിക്കുകയെന്നും, എത്ര മാർക്ക് വരെ ഈ വിഷയങ്ങളായിൽ നിന്നും ചോദിക്കും എന്ന് സിലബസിൽ വ്യക്തമായി നൽകിയിട്ടുണ്ട്.

    ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് സിലബസ് കാണാവുന്നതാണ്. 

     

    Summary

    Post

    Assistant (Universities in Kerala)

    Category Number

    486/2022

    Last date to apply

    4 Jan 2023

    Qualification

    Degree or equivalent

    Website 

    https://thulasi.psc.kerala.gov.in/thulasi/

    Application

    Online

    Salary

    ₹39,000 - ₹83,000

    Vacancy

    Various (expected :1000+)

     

    FAQ

    Most frequent asked doubts about this exam.

    1. What is the salary of university assistant in Kerala?
      Based on latest notification of 2022, university assistant of kerala has salary from ₹39,000 - ₹83,000. But take home slary after allowance is more than 45,000 per month.

    2. Btech യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുമോ ?
      ഉത്തരം : അതെ, btech ഏത് സ്ട്രീമിൽ പഠിച്ചവർക്കും ഈ പരീക്ഷക്ക് apply ചെയ്യാവുന്നതാണ്. ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി വേണം എന്ന് മാത്രമാണ് ഈ പരീക്ഷയുടെ യോഗ്യത.

    3. University assistant പരീക്ഷക്ക് PSC tulasi പ്രൊഫൈലിൽ apply ചെയ്യുമ്പോൾ Ineligible എന്ന് കാണിക്കുന്നു, ഇത് എങ്ങനെ ഒഴിവാക്കാം ?
      ഉത്തരം: നിങ്ങളുടെ പ്രൊഫൈലിൽ നിങ്ങളുടെ degree certificate അപ്‌ലോഡ് ചെയ്യുക.

    4. 2022-ൽ graduate ആകുന്നവർക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുമോ ?
      ഉത്തരം: അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുൻപ് മുഴുവൻ result വന്നിരിക്കണം.

    5. Application print ചെയ്‌തു സൂക്ഷിക്കേണ്ടതുണ്ടോ ?
      ഉത്തരം: Print ചെയ്തു സൂക്ഷിക്കണം എന്നില്ല. 

    6. University assistant പരീക്ഷയുടെ syllabus ഏതാണ് ?
      ഉത്തരം : ഡിഗ്രി ലെവൽ പരീക്ഷയുടെ common prelims syllabus അനുസരിച്ചാണ് ആണ് ഈ പരീക്ഷക്കും തയ്യാറെടുക്കേണ്ടത്.

    7. University Assistant exam study materials / video class എവിടെയാണ് ലഭിക്കുക ?
      ഉത്തരം: Playstore -ൽ നിന്നും PSC Challenger App download ചെയ്തു അതിൽ നിന്നും ഈ പരീക്ഷക്ക് ആവശ്യമായ മുഴുവൻ study notes, previous year questions, statment questions, ncert/scert questions, video class എന്നിവ എല്ലാം ലഭിക്കും.

    8. University Assistant exam syllabus എങ്ങനെയാണ് ലഭിക്കുക ?
      ലിങ്ക് ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് സിലബസ് കാണാവുന്നതാണ്. അതിൽ തന്നെ pdf ആയിട്ട് ഡൌൺലോഡ് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.