കഥകളിയിലെ കഥാപാത്രങ്ങളുടെ ഭാവങ്ങൾക്ക് അനുസരിച്ച് മുഖ്യമായി അഞ്ച് തരം വേഷങ്ങൾ കഥകളിയിലുണ്ട്. അവ
പച്ച വേഷം നല്ല സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. കൃഷ്ണൻ ,രാമൻ നളൻ, അർജ്ജുനൻ, ഭീമസേനൻ തുടങ്ങിയവർക്കെല്ലാം പച്ചവേഷമാണ് നൽകാറുള്ളത്.
തിന്മകലർന്ന കഥാപാത്രങ്ങളെയാണ് 'കത്തിവേഷം' പ്രതിനിധീകരിക്കുന്നത്. ദുര്യോധനൻ, രാവണൻ, കീചകൻ തുടങ്ങിയ കഥാപാത്രങ്ങൾക്കെല്ലാം കത്തി വേഷമാണുണ്ടാകുക.
താടിവേഷം മൂന്നു തരമുണ്ട്. ചുവന്ന താടിയും വെള്ളത്താടിയും കറുത്ത താടിയും.
വെള്ളത്താടി നല്ല ഗുണമുള്ള കഥാപാത്രങ്ങൾ ക്കാണ് .അമാനുഷിക ശക്തിയുള്ളവർക്കും വെള്ള താടി ലഭിക്കും .ചുവന്ന താടി ദുഷ്‌ട കഥാപാത്രങ്ങൾക്കും ക്ഷിപ്ര കോപികളായ വനപാലകന്മാർക്കും കൊടുക്കും . ബകൻ, ശിശുപാലൻ തുടങ്ങിയവർക്ക് ചുവന്നതാടിയും ഹനുമാന് വെള്ളത്താടിയുമാണ്. വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ് കറുത്ത താടി.
ക്രൂരസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് കരിവേഷമുണ്ടാകുക. കാട്ടാളൻ, ശൂർപ്പണഖ തുടങ്ങിയവർ 'കരി' വേഷക്കാരാണ്.
ദേവകളായ ചില കഥാപാത്രങ്ങൾക്കുമാത്രമാണു പഴുപ്പുവേഷം