App Logo

No.1 PSC Learning App

1M+ Downloads

Nobel prize winners 2025

Stay updated with the Nobel Prize Winners 2025.Detailed notes for Kerala PSC exam preparation and current affairs.

2025 രസതന്ത്ര നോബൽ പുരസ്‌കാരം

- സുസുമു കിറ്റഗാവ (ജപ്പാൻ),

- റിച്ചാർഡ് റോബ്സൺ (ബ്രിട്ടൻ),

- ഒമർ യാഗി (യുഎസ്, സൗദി അറേബ്യ, ജോർദാൻ തുടങ്ങി രാജ്യങ്ങളിൽ പൗരത്വമുണ്ട്.)

• ലോഹ അയോണുകളും ജൈവതന്മാത്രകളും സംയോജിപ്പിച്ച് സുഷിരങ്ങളുള്ള ഘടനകളായ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്സ് (MOFs) കണ്ടുപിടിച്ചതിനാണ് പുരസ്കാരം.

ദ്രാവകങ്ങൾക്കും വാതകങ്ങൾക്കും ഒഴുകാൻ സാധിക്കുന്ന തരത്തിലാണ് ഈ ഘടന.

• ഈ ഘടനയുടെ പ്രയോജനങ്ങൾ:

- വായുവിൽ നിന്ന് വെള്ളം വേർതിരിക്കാം

- വിഷവാതകങ്ങൾ മാത്രമായി പിടിച്ചെടുക്കാം

- ആരോഗ്യ മേഖല, ഇന്ധനശേഖരണം തുടങ്ങിയവയ്ക്ക് MOFs-കളെ ഉപയോഗിക്കാം.

• കണ്ടുപിടുത്തത്തെ 'തന്മാത്രാ വാസ്തുവിദ്യ' (മോളികുലാർ ആർകിടെക്ച്ചർ) എന്നാണ് നൊബേൽ കമ്മിറ്റി വിശേഷിപ്പിച്ചത്.


2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം  ലഭിച്ചത്

- ലാസ്ലോ ക്രാസ്നഹോർകായ് (ഹംഗേറിയ)

• "അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ആകർഷകവും ദർശനാത്മകവുമായ എഴുത്തിനാണ് പുരസ്കാരം നൽകിയത്.

• 2015-ല്‍ അദ്ദേഹത്തിന്റെ ‘Satantango’ എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു