അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാള പത്രമാസിക?
Aരാജ്യ സമാചാരം
Bജ്ഞാന നിക്ഷേപം
Cകേരള പത്രിക
Dവിദൂഷകൻ
Answer:
B. ജ്ഞാന നിക്ഷേപം
Read Explanation:
ജ്ഞാനനിക്ഷേപം.
കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു പത്രമാസിക.
ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി തന്നെയായിരുന്നു.
കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ പത്രം,വളരെക്കാലം CMS മഹാഇടവകയുടെ മുഖപത്രമായിരുന്നു
തിരുവിതാംകൂറില്‍ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം
അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാളപത്രം
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ 'പുല്ലേലിക്കുഞ്ചു' എന്ന നോവൽ തുടർപരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്.
കുറച്ചുകാലം പ്രസിദ്ധീകരണം മുടങ്ങിയ പത്രം 1898ൽ വീണ്ടും തുടങ്ങുകയും കുറേക്കാലം കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.