App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?

Aഹരിതകേരളം മിഷൻ

Bആർദ്രം മിഷൻ

Cലൈഫ് മിഷൻ

Dജീവനം മിഷൻ

Answer:

B. ആർദ്രം മിഷൻ

Read Explanation:

ഹരിതകേരളം മിഷൻ

കേരളത്തിലെ ജലസമൃദ്ധിയും ശുചിത്വവും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ദൗത്യം

ലൈഫ് മിഷൻ പദ്ധതി

കേരളത്തിലെ എല്ലാ ഭവന രഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി

ജീവനം പദ്ധതി

കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി


Related Questions:

സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കാൻ മറ്റാരും തയ്യാറാകാത്തതുമായ ജയിൽ മോചിതരെ താമസിപ്പിക്കുന്നതിനായിയുള്ള പദ്ധതി ?
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?
റോഡപകടത്തിൽ പെടുന്നവരെ അടിയന്തിരമായി ഭേദപ്പെട്ട ആശുപത്രികളിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി ഏത് ?