Challenger App

No.1 PSC Learning App

1M+ Downloads
അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥാപരമായ രചനയായ "മെയിൻ കാംഫ് രചിക്കപ്പെട്ടത് എപ്പോഴാണ്?

A1923ൽ, ജയിൽ വാസം അനുഭവിക്കുമ്പോൾ

Bഒന്നാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ സൈനികനായിരുന്ന കാലത്ത്

Cജർമ്മനിയുടെ ചാൻസലറായി നിയമിതനായ ശേഷം

Dരണ്ടാം ലോക മഹായുദ്ധ കാലത്ത് ഒളിവിൽ കഴിയുമ്പോൾ

Answer:

A. 1923ൽ, ജയിൽ വാസം അനുഭവിക്കുമ്പോൾ

Read Explanation:

എൻ്റെ സമരം (MEIN KAMPF)

  • 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തുകയുണ്ടായി.
  • ഇതിനെ തുടർന്ന് അറസ്റ്റിലായ ഹിറ്റ്ലർക്ക്  അഞ്ചുവർഷം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
  • തടവറയിൽ വച്ചാണ് അദ്ദേഹം ആത്മകഥാപരമായ രചനയായ "മെയിൻ കാംഫ് രചിച്ചത്
  • ഈ  ഗ്രന്ഥം പിന്നീട് നാസിസത്തിന്റെ രാഷ്ട്രീയ സുവിശേഷമായി തീർന്നു
  • തീവ്രദേശീയത, യഹൂദവിരോധം, വേഴ്‌സായ് ഉടമ്പടിയോടുള്ള നിഷേധാത്മകത, റിപ്പബ്ലിക്കൻ ഭരണത്തോടുള്ള എതിർപ്പ്, ആക്രമണോത്സുകമായ വിദേശനയം തുടങ്ങിയ നാസിസ്റ്റ് ആശയങ്ങളാണ് ഈ പുസ്ത‌കത്തിന്റെ സന്ദേശം

Related Questions:

രണ്ടാം ലോക യുദ്ധവുമായി ബന്ധപ്പെട്ട് 'യൂറോപ്പിലെ വിജയ ദിനം' (Victory in Europe) ആഘോഷിക്കുന്നത് എന്നാണ്?
Which of the following were the main members of the Allied Powers?
ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനം നിയന്ത്രിച്ചിരുന്ന വൈമാനികൻ ആരാണ്?

ഇറ്റലിയിൽ ഫാസിസത്തിൻ്റെ പതനത്തിന് കാരണമായ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. മുസോളിനിയുടെ  കോർപ്പറേറ്റ് രാഷ്ട്രം എന്ന ആശയം  പ്രായോഗികമായിരുന്നില്ല.
  2. വ്യക്തമായ ആസൂത്രണം ഇല്ലാതെ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങൾ
  3. ആക്രമണോത്സുകമായ വിദേശ നയം
    രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?