Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് അറിയപ്പെടുന്നത് :

Aതാപീയഗ്രേഡിയന്റ്

Bസ്ഥിരമായ താപനില

Cവിപരീത താപീയഗ്രേഡിയന്റ്

Dക്രമമായ താപനഷ്‌ട നിരക്ക്

Answer:

D. ക്രമമായ താപനഷ്‌ട നിരക്ക്

Read Explanation:

ഭൗമോപരിതലത്തിലെ അറ്റതാപബജറ്റിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ


ഊഷ്മാവ് (Temperature) 

  • സൗരവികിരണം ഭൗമോപരിതത്തിലും അന്തരീക്ഷത്തിലും പ്രതിപ്രവർത്തിച്ച് താപം രൂപപ്പെടുന്നു. 

  • ഊഷ്മാവിന്റെ അടിസ്ഥാനത്തിൽ ഇത് കണക്കാക്കുന്നു. 

  • ഒരു വസ്തുവിൻ്റെ ചൂട് ആ വസ്തുവിലെ തന്മാത്രകളുടെ ചലനം അടിസ്ഥാനമാക്കിയാണ്. 

  • താപം അളക്കുന്നത് ഒരു വസ്തുവോ സ്ഥലമോ എത്ര ഡിഗ്രിയിൽ ചൂടാകുന്നു, തണുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

ഏതൊരു പ്രദേശത്തെയും വായുവിൻ്റെ ഊഷ്‌മാവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് :

  1. ഒരു സ്ഥലത്തിൻ്റെ അക്ഷാംശം

  2. ഒരു സ്ഥത്തിൻ്റെ ഉയരം

  3. സമുദ്രത്തിൽനിന്നുള്ള അകലവും വായു സഞ്ചയചംക്രമണവും

  4. ഉഷ്‌ണശീത സമുദ്രജലപ്രവാഹങ്ങളുടെ സാന്നിധ്യം

  5. പ്രാദേശിക കാരണങ്ങൾ.


    അക്ഷാംശം (Latitude) 

  • ഒരു സ്ഥലത്തിൻ്റെ ഊഷ്‌മാവ് അവിടെ ലഭിക്കുന്ന സൗരവികിരണത്തിൻ്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. 

  • ഭൂമധ്യരേഖാപ്രദേശത്തുനിന്നും ധ്രുവത്തിലേക്ക് പോകുന്തോറും സൗരവികിരണത്തിൻ്റെ അളവ് കുറയുന്നു. 

  • തന്മൂലം ഓരോ അക്ഷാംശങ്ങളിലുമുള്ള ഊഷ്‌മാവിൻ്റെ അളവിലും വ്യത്യാസം വരുന്നു.

ഉന്നതി (Altitude) 

  • ഭൗമോപരിതലത്തിൽനിന്നുള്ള വികിരണമാണ് (Terrestrial radiation) അന്തരീക്ഷത്തെ താഴെനിന്നും മുകളിലോട്ട്ചൂടുപിടിപ്പിക്കുന്നത്. 

  • സമുദ്രനിരപ്പിനോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ ഉയർന്ന ഊഷ്മാവും സമുദ്രനിരപ്പിൽനിന്നും ഉയർന്ന പ്രദേശങ്ങളിൽ ഊഷ്‌മാവ് കുറവുമായിരിക്കും.

  • സാധാരണയായി ഊഷ്‌മാവ് ഉയരം കൂടുംതോറും കുറഞ്ഞുവരുന്നു. 

  • അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോതിനെയാണ് ക്രമമായ താപനഷ്‌ട നിരക്ക് (Normal lapse rate) എന്നറിയപ്പെടുന്നത്. 

  • ഇത് ഓരോ ആയിരം മീറ്ററിനും 6.5 സെൽഷ്യസ് എന്ന നിരക്കിലാണ്.

കടലിൽനിന്നുള്ള ദൂരം (Distance from the sea) 

  • കരയെ അപേക്ഷിച്ച് കടൽ സാവധാനം ചൂടുപിടിക്കുകയും സാവധാനം ചൂട് നഷ്‌ടമാവുകയും ചെയ്യുന്നു. 

  • അതേസമയം കര പെട്ടെന്ന് ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നു. 

  • ആയതിനാൽ കരയെ അപേക്ഷിച്ച് കടലിൽ താപവ്യതിയാനങ്ങൾ കുറവാണ്. 

  • കടലിനു സമീപത്തുള്ള പ്രദേശങ്ങളിൽ കടൽക്കാറ്റും കരക്കാറ്റും മൂലം മിതമായ ഊഷ്‌മാവ്നിലനിൽക്കുകയും ചെയ്യുന്നു.

വായുസഞ്ചയങ്ങളും ജലപ്രവാഹങ്ങളും (Air masses and ocean currents)

  • കടൽക്കാറ്റും കരക്കാറ്റുംപോലെ വായുസഞ്ചയങ്ങളും (Air Mass) ഒരു പ്രദേശത്തെ താപനിലയെ സ്വാധീനിക്കുന്നുണ്ട്. 

  • ചുടുള്ള വായുസഞ്ചയങ്ങൾ (Warm air masses) ഉള്ള പ്രദേശങ്ങളിൽ കൂടുതൽ ചൂടും തണുപ്പുള്ള വായുസഞ്ചയങ്ങൾ ഉള്ള പ്രദേശങ്ങളിൽ കുറഞ്ഞ ചൂടും അനുഭവപ്പെടുന്നു. 

  • അതുപോലെ ഉഷ്‌ണജലപ്രവാഹങ്ങളുള്ള സമുദ്രത്തോടടുത്ത സ്ഥലങ്ങളിൽ താപനില കൂടിയിരിക്കും. 

  • ശീത ജലപ്രവാഹം കടന്നുപോകുന്ന സമുദ്രതീരങ്ങളിൽ താപനില വളരെ കുറഞ്ഞിരിക്കും.


Related Questions:

കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്കത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു
  2. ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു
  3. അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.

    ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

    i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.

    ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.

    iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.

    iv. ശിലാദ്രവത്തിൻറെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.

    ഒരു ഗ്രാം പദാർദ്ധത്തിൻ്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുവാൻ ആവശ്യമായ ഊർജത്തെ അറിയപ്പെടുന്നത് :
    ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് :