Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര തണ്ണീർത്തട ഉടമ്പടി റാംസറിൽ ഒപ്പുവെച്ച വർഷം ഏത്?

A1971

B1978

C1975

D1981

Answer:

A. 1971

Read Explanation:

റാംസർ ഉടമ്പടി

  • 1971ൽ ഇറാനിലെ റംസാറിൽ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടു. 
  • ഇതിനെ തുടർന്നാണ് 'റാംസർ ഉടമ്പടി' നിലവിൽ വന്നത്.
  • ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിനെ (Ecosystem) മാത്രമായി പരിഗണിച്ചുകൊണ്ട് രൂപം നൽകിയ  ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പടി കൂടിയായിരുന്നു ഇത്.
  • റാംസർ ഉടമ്പടി ഒപ്പുവച്ച ദിവസം : 1971 ഫെബ്രുവരി 2. 
  • ഇതിന്റെ അടിസ്ഥാനത്തിൽ 1997 മുതൽ ഫെബ്രുവരി 2 'ലോക തണ്ണീർ തട ദിന'മായി ആചരിക്കുന്നു 
  • റാംസർ ഉടമ്പടി നിലവിൽ വന്നത് : 1975 ഡിസംബർ 21. 
  • നിലവിൽ 172 രാജ്യങ്ങൾ റാംസർ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്.
  • 2022 ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം , ലോകമെമ്പാടുമായി 2,471 റാംസർ സൈറ്റുകൾ ഉണ്ട്. 
  • ഏറ്റവും കൂടുതൽ സൈറ്റുകളുള്ള രാജ്യം  യുണൈറ്റഡ് കിംഗ്ഡം ആണ്  (175)
  • രണ്ടാംസ്ഥാനത്ത്  മെക്സിക്കോയാണ്  (142)
  • തണ്ണീർത്തടങ്ങൾ കാണപ്പെടാത്ത ഭൂഖണ്ഡം : അന്റാർട്ടിക്ക
  • ഇന്ത്യ റാംസർ ഉടമ്പടിയുടെ ഭാഗമായത് 1982 ഫെബ്രുവരി 1നാണ് 

Related Questions:

What is the effect of acid rain on the Taj Mahal?
How does global warming affect life on Earth?
ബാഹ്യ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തെ എത്ര ആയാണ് തരംതിരിച്ചിരിക്കുന്നത് ?
ഭൂമി ഗോളാകൃതിയിലാണ്. അതുകൊണ്ടുതന്നെ 'മുകളിൽ' ,'താഴെ' എന്നിവയൊക്കെ കേവലം ആപേക്ഷികമാണ്. ഭൂമിയിലെ ഏത് സ്ഥലവുമായി ബന്ധപ്പെടുമ്പോൾ ആണ് ഇന്ത്യ താഴെ ആകുന്നത്?
പീറ്റർ ഹിഗ്സ് ഏത് ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞനാണ് ?