App Logo

No.1 PSC Learning App

1M+ Downloads
അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?

Aവിശ്വ ഭാരതി

Bഅലഹബാദ്

Cജാമിയ മില്ലിയ ഇസ്ലാമിയ

Dകൊൽക്കത്ത

Answer:

A. വിശ്വ ഭാരതി

Read Explanation:

വിശ്വഭാരതി സർവ്വകലാശാല

  • പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല.
  •  രവീന്ദ്രനാഥ ടാഗോറാണ് ഈ സർവകലാശാലയുടെ സ്ഥാപകൻ.
  • 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി.
  • 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്.
  • സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു.
  • സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്.




Related Questions:

രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?