Challenger App

No.1 PSC Learning App

1M+ Downloads

അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. വൈറ്റ് കെയിൻ
  2. ബ്രെയിൽ ലിപി
  3. ടാക്ടൈൽ വാച്ച്
  4. ടോക്കിങ് വാച്ച്

    Ai മാത്രം

    Bi, ii എന്നിവ

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബ്രെയിൽ ലിപി

    • അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപിസമ്പ്രദായമാണിത്.
    • കട്ടിയുള്ള കടലാസിൽ തൊട്ടറിയാൻ കഴിയും വിധം ഉയർന്നു നിൽക്കുന്ന കുത്തുകൾ വഴിയാണ് അക്ഷരങ്ങൾ ഈ രീതിയിൽ രേഖപ്പെടുത്തുന്നത്.
    • ഫ്രഞ്ചുകാരനായ ലൂയിസ് ബ്രെയിൽ ആണ് ഈ രീതി വികസിപ്പിച്ചത്.

    വൈറ്റ് കെയിൻ

    • അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് വൈറ്റ് കെയിൻ.
    • ഇത് ഭാരം കുറഞ്ഞ, പൊള്ളയായ ഒരു അലുമിനിയം ദണ്ഡാണ്. 
    • വടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്‌തുക്കളിൽ തട്ടിയുണ്ടാകുന്ന ശബ്ദ‌ത്തിൽ നിന്ന് വഴിയിലെ തടസ്സം തിരിച്ചറിയാൻ കഴിയും. 
    • വൈറ്റ് കെയിൻ ഉപയോഗിക്കുന്നതുവഴി അന്ധരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും.

    • അന്ധർക്ക് സമയം തൊട്ടറിയാൻ സഹായിക്കുന്ന വാച്ച് - ടാക്ടൈൽ വാച്ച്
    • അന്ധർക്ക് സമയം കേട്ടറിയുവാൻ സഹായിക്കുന്ന വാച്ച് - ടോക്കിങ് വാച്ച്

    Related Questions:

    ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?

    താഴെപ്പറയുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

    1.അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം - സെറിബ്രം

    2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം - മെഡുല്ല ഒബ്ലോംഗേറ്റ

    3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം - സെന്‍ട്രല്‍ കനാല്‍

    4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - തലാമസ്‌

    മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

    1.ഉമിനീര്‍ ഉല്പാദനം

    2.ഉദരാശയ പ്രവര്‍ത്തനം

    3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

    2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.